കാഞ്ഞങ്ങാട് : ഒക്ടോബര്‍ 7, 8 തീയതികളില്‍ അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ബേക്കല്‍ ഉപജില്ലാ ശാസ്ത്രമേളയുടെ സംഘാടക സമിതി ഓഫിസിന്റെയും സാമ്പത്തിക സമാഹരണത്തിന്റെയും ഉദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്ത് അംഗം കെ. സബീഷ് സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി വര്‍ക്കിങ് ചെയര്മാന് എം. ഹമീദ് ഹാജിയില്‍ നിന്നും ഫിനാന്‍സ് കമ്മിറ്റി ചെയര്മാന് ഇ.കെ.മൊയ്തീന് കുഞ്ഞി ആദ്യ ഫണ്ട് ഏറ്റുവാങ്ങി. ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ടി.കെ.മുഹമ്മദലി അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ എം.ബി.എം. അഷ്റഫ് ,പിടിഎ പ്രസിഡന്റ് കെ.കാസിം, യു.വി.ബഷീര്‍, വി.അബ്ദുല്‍ റഹ്മാന്, എ.ഹമീദ് ഹാജി, അഹമ്മദ് കിര്‍മാനി, കെ. കുഞ്ഞി മൊയ്തീന്, പി.എം. ഫൈസല്‍, ആയിഷ ഫര്‍സാന, എസ്.പി.കേശവന്, കെ.സുമേഷ് എന്നിവര്‍ പ്രസംഗിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ടി.കെ.അബ്ദുല്‍ റഹ്മാന് സ്വാഗതവും, ജോയിന്റ് കണ്‍വീനര്‍ ലൂസി മാത്യു നന്ദിയും പറഞ്ഞു.
