സുല്‍ത്താന്‍ ബത്തേരി: അബ്കാരി കേസില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ്
ആന്റോയ്ക്ക് ജാമ്യം നിഷേധിച്ചത്. വീട്ടില്‍ അനധികൃതമായി മദ്യം സൂക്ഷിച്ചകേസിലാണ് കഴിഞ്ഞദിവസം ആന്റോ അഗസ്റ്റിനെ എക്സൈസ് കൊച്ചിയില്‍നിന്ന് അറസ്റ്റ് ചെയ്തത്. റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന്മാനന്തവാടി ജില്ലാ ജയിലില്‍ കഴിയുകയാണ് ആന്റോ. അര്‍ജന്റീന ടീമിനെകൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ വീട്ടില്‍ പരിശോധന നടത്തവെയാണ്ബുധനാഴ്ച്ച വയനാട്ടിലെ വീട്ടില്‍നിന്ന് 67 ലിറ്ററിലധികം
മദ്യശേഖരം പോലീസ് കണ്ടെത്തിയത്.43 ലിറ്റര്‍ വിദേശ മദ്യം, 4.824 ലിറ്ററോളം വിദേശനിര്മിതവൈന്, അഞ്ചര ലിറ്റര്‍ കേരള നിര്‍മിത വൈന്‍, 860 മില്ലി ലിറ്റര്‍ മിലിട്ടറി മദ്യം എന്നിവയാണ് പിടിച്ചെടുത്തത്. പോലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് എക്സൈസ് കേസെടുക്കുകയും കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ടി.വിയുടെ ഓഫീസിലെത്തി ആന്റോയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.
അബ്കാരി നിയമം 55 ഐ, 55 എ എന്നീ വകുപ്പുകള്ഉള്പ്പെടെ ചുമത്തിയാണ് എക്സൈസ് ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തത്.അനധികൃതമായി വീട്ടില്‍ മദ്യം സൂക്ഷിച്ചു, വില്‍പ്പനയ്ക്കായി സൂക്ഷിച്ചു, വ്യാജമദ്യമായി കണക്കാക്കാവുന്ന വസ്തു വീട്ടില്‍ സൂക്ഷിച്ചു എന്നീ കുറ്റങ്ങളിലാണ് കേസ്. കാരാപ്പുഴ റിസര്‍വോയറിന് സമീപത്തെ മൂങ്ങാനിയില്‍ വീട്ടില്‍നിന്നാണ് പോലീസ് മദ്യം കണ്ടെത്തിയത്.കേസിന്റെ ഗൗരവം കണക്കിലെടുത്ത് എക്സൈസ് പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിരുന്നു.എക്സൈസ് ജോയിന്റ്കമ്മിഷണര്‍, ഡെപ്യൂട്ടി കമ്മിഷണര്‍, അസിസ്റ്റന്റ്എക്സൈസ് കമ്മിഷണര്‍ എന്നിവരടങ്ങുന്നവരടങ്ങുന്ന സംഘം
കഴിഞ്ഞദിവസം വൈകുന്നേരം നാലരവരെ ആന്റോയെ ചോദ്യംചെയ്തിരുന്നു. ശേഷം രാത്രിയോടെ കോടതിയില്‍ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. ഇത്രയധികംമദ്യശേഖരം എങ്ങനെ വീട്ടിലേക്ക് എത്തി എന്ന കാര്യത്തിലായിരുന്നുചോദ്യംചെയ്യല്. എന്നാല്‍, തനിക്കറിയില്ലെന്നും താന്‍ മദ്യം കഴിക്കില്ലെന്നുമായിരുന്നു
ചോദ്യങ്ങള്ക്ക്ആന്റോ നല്‍കിയമറുപടി.
