വിശ്വകര്‍മ്മ ദിനം പൊതു അവധിയായി പ്രഖ്യാപിക്കണം: കെജെപി

പൊയിനാച്ചി : കേരള ജന ശക്തി പാര്‍ട്ടി കാസര്‍കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിശ്വകര്‍മ്മദിനം ആചരിച്ചു. പൊയിനാച്ചിയിലെ ജില്ലാകമ്മിറ്റി ഓഫീസില്‍ രാവിലെ പതാക ഉയര്‍ത്തി, ശേഷം വിശ്വകര്‍മ്മാവിന്റെ ഛായചിത്രത്തില്‍ മുന്നില്‍ ഭദ്രദീപം തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന യോഗത്തില്‍ കെജെപി ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണന്‍ പെര്‍ളം അധ്യക്ഷത വഹിച്ചു. വിശ്വകര്‍മ്മ സമുദായത്തിന് സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ സമുദായ അംഗങ്ങളുടെ വീടുകളില്‍ ചെന്ന് വിവര ശേഖരണം നടത്തണമെന്നും വരുന്ന നവംബറില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം വിളയിപ്പിക്കുവാന്‍ എല്ലാ അംഗങ്ങളുടെ സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വകര്‍മ്മ ദിനമായ സെപ്തംബര്‍ 17 ന് പൊതു അവധിയായി പ്രഖ്യപിക്കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപെട്ടു. ജില്ലാ ജനറല്‍ സെക്രട്ടറി പുരുഷോത്തമന്‍ പള്ളം സ്വാഗതവും ജില്ലാ ട്രഷറര്‍ ഗോപാലന്‍ വലിയപാറ നന്ദിയും പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ഗോപാലന്‍ കെ കളവയല്‍, ജില്ലാ സെക്രട്ടറി ജയചന്ദ്രന്‍ മാസ്റ്റര്‍ ഇടനീര്‍, ബാലകൃഷ്ണന്‍ പൊയിനാച്ചി, ഉദയന്‍ പൊയിനാച്ചി, രൂപേഷ്, മോഹനന്‍ കരിച്ചേരി എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!