പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം : തീരദേശം ശുചീകരിച്ചു

കാഞ്ഞങ്ങാട്: ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 76 ആം ജന്മദിനത്തിന്റെ ഭാഗമായി ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘത്തിന്റെയും
കാഞ്ഞങ്ങാട് സേവാഭാരതിയുടെയും ഹോസ്ദുര്‍ഗ് സര്‍വ്വജനികശ്രീ ഗണേശോത്സവ സമിതിയുടെയും
സംയുക്ത ആഭിമുഖ്യത്തില്‍ ഹോസ്ദുര്‍ഗ് പുതിയ വളപ്പ് കടപ്പുറം ശുചീകരിച്ചു .
ബി. ജെ. പി.സംസ്ഥാന സമിതി അംഗം എ. വേലായുധന്‍ ഉദ്ഘാടനം ചെയ്തു
സേവാഭാരതി പ്രസിഡന്റ് ഗുരുദത്ത് റാവു അധ്യക്ഷത വഹിച്ചു.
മത്സ്യ പ്രവര്‍ത്തക സംഘം സെക്രട്ടറി കെ. പി. ശശികുമാര്‍, സേവാഭാരതി കണ്‍വീനര്‍ കെ. ബാലകൃഷ്ണന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ എം. ബാല്‍രാജ് എന്നിവര്‍ സംസാരിച്ചു.
മത്സ്യ പ്രവര്‍ത്തക സംഘം പ്രസിഡന്റ് ബാലകൃഷ്ണന്‍ പുതിയവളപ്പ് സ്വാഗതവും സേവാഭാരതി ജനറല്‍ സെക്രട്ടറി. വി. രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!