സെപ്തംബര്‍ 12 മുതല്‍ 15 വരെ കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന കേരള സംസ്ഥാന സ്കൂള്‍ ഗെയിംസ് തായ്ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി മൂന്നാം തവണയും സ്വര്‍ണ്ണമെഡല്‍ നേടി ദക്ഷ് ദേവനന്ദ്. സീനിയര്‍ ആണ്‍കുട്ടികളുടെ 78kg മുകളിലുള്ളവരുടെ ഭാര വിഭാഗത്തിലാണ് മത്സരിച്ചത്.
നവംബര്‍ 26 തീയതി മുതല്‍ മുപ്പതാം തീയതി വരെ ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ വെച്ച് നടക്കുന്ന ദേശീയ സ്കൂള്‍ ഗെയിംസ് തായ്ക്കോണ്ടോ മത്സരത്തില്‍ കേരളത്തിനു വേണ്ടി കളത്തിലിറങ്ങും
2022 മുതല്‍ നടന്ന വിവിധ ജില്ലാ സംസ്ഥാന തൈക്കോണ്ടോ മത്സരങ്ങളില്‍ ആയി ഇരുപതോളം മെഡലുകള്‍ നേടിയിട്ടുണ്ട്
ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ആണ് ദക്ഷ് ദേവനന്ദ് .
പൊയിനാച്ചി തായ്ക്വോണ്ടോ അക്കാദമിയില്‍ ആര് പ്രിയേഷന്റെ കീഴില്‍ എട്ടു വര്‍ഷമായി തായ്ക്വോണ്ടോ പരിശീലിക്കുന്നു. പറമ്പ് കൈരളി നഗറില്‍ ജയരാമന് അടുക്കാടുക്കം- ശാലിനി കമ്മട്ട ദമ്പതികളുടെ മകനാണ്
