കാസര്‍കോട് ജില്ലാ യോഗ അസോസിയേഷന്‍ ജില്ലാ യോഗാസന ചാമ്പ്യന്‍ഷിപ്പ് 20ന്; കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍എംഎല്‍എ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട് കാസര്‍കോട് ജില്ലാ യോഗ അസോസിയേഷന്‍ പതിനെട്ടാമത് ജില്ലാ യോഗാസന ചാമ്പ്യന്‍ഷിപ്പ് 20ന് കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.രാവിലെ 9ന് രജിസ്‌ട്രേഷന്‍ പത്തിന് പ്രാര്‍ത്ഥന 11ന് യോഗാസന മത്സരങ്ങള്‍ എംഎല്‍എ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ കെ പ്രഭാകരന്‍ അധ്യക്ഷനാകും. നഗരസഭ കൗണ്‍സിലര്‍ എം പ്രശാന്ത്, ജയന്‍ നീലേശ്വരം, ഇസ്മയില്‍ ഹാജി, ടി പത്മനാഭന്‍ എന്നിവര്‍ ആശംസകള്‍ നേരും. സിനി ആര്‍ട്ടിസ്റ്റ് അധ്യാപകരുമായ ശ്രീധരന്‍ നീലേശ്വരം സമ്മാനങ്ങള്‍ വിതരണം ചെയ്യും.അസോസിയേഷന്‍ ട്രഷറര്‍ ബാലകൃഷ്ണന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് എം. വിജയന്‍ നന്ദിയും പറയും. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും 150 ഓളം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും.ഈ ചാമ്പ്യന്‍ഷിപ്പില്‍ വെച്ച് ഒക്ടോബര്‍ 25ന് കോഴിക്കോട് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പി യിലേക്കുള്ള മത്സരാര്‍ത്ഥികളെ തിരഞ്ഞെടുക്കും.വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ. കെ. പ്രഭാകരന്‍, പ്രസിഡന്റ് എം. വിജയന്‍ കമ്മിറ്റിയംഗം കെ. സൂരജ് എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!