സിബിഎസ്ഇ തേജസ്വനി സഹോദയ കലോത്സവം പാലക്കുന്ന് അംബിക സ്‌കൂളില്‍ ഒക്ടോബര്‍ 13നും 14 നും; സംഘാടക സമിതി രൂപീകരിച്ചു

പാലക്കുന്ന് : കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ സിബിഎസ്ഇ സ്‌കൂളുകള്‍ ഉള്‍പ്പെടുന്ന തേജസ്വിനി സഹോദയ സ്‌കൂള്‍ കലോത്സവം ഒക്ടോബര്‍ 13,14 തിയ്യതികളില്‍ പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കുളില്‍ നടക്കും. വിവിധ ഇനങ്ങളിലായി ആയിരത്തിലേറെ മത്സരാര്‍ഥികള്‍ അണിനിരക്കുന്ന കലോത്സവം അംബിക സ്‌കൂളിലും അംബിക ഓഡിറ്റോറിയത്തിലുമായി 8 വേദികളിലാണ് അരങ്ങേറുക. കലോത്സവ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. വിദ്യാഭ്യാസ സമിതി പ്രസിഡണ്ട് പി.വി.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ എ. ദിനേശന്‍ അധ്യക്ഷനായി. ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് അഡ്വ. കെ.ബാലകൃഷ്ണന്‍ , ട്രഷറര്‍ പി.വി. ചിത്രഭാനു , പിടിഎ പ്രസിഡണ്ട് അഡ്വ.പി. സതീശന്‍, മദര്‍ പിടിഎ പ്രസിഡണ്ട് പൂജ രാഹുല്‍ , അംബിക കോളേജ് പ്രിന്‍സിപ്പല്‍ വി. പ്രേമലത, വിപിന പാലായി,
പള്ളം നാരായണന്‍ , എ. ബാലകൃഷ്ണന്‍ രവീന്ദ്രന്‍ കൊക്കാല്‍, ശ്രീജ പുരുഷോത്തമന്‍, ബി.അരവിന്ദാക്ഷന്‍, പാലക്കുന്നില്‍ കുട്ടി, കെ. വി. സുധ, പി. കെ. വാസു, ശ്രീധരന്‍ കാവുങ്കാല്‍, വേണു പള്ളം, ബിന്ദു കല്ലത്ത് എന്നിവര്‍ പങ്കെടുത്തു.
സംഘാടക സമിതി ഭാരവാഹികള്‍ :
പി.വി.രാജേന്ദ്രന്‍ (ചെയര്‍മാന്‍ ), അഡ്വ.പി. സതീശന്‍ (വര്‍ക്കിങ് ചെയര്‍മാന്‍), എ. ദിനേശന്‍ (ജനറല്‍ കണ്‍വീനര്‍), പി.കെ.രാജേന്ദ്രനാഥ്, പി.വി. ചിത്രഭാനു , കൃഷ്ണന്‍ പള്ളം , പൂജ രാഹുല്‍, സനൂജ (വൈസ് ചെയര്‍മാന്‍), ടി. വി. രജിത, കെ.വി. രമ്യ , വിപിന പാലായി ജോയിന്റ് കണ്‍വീനര്‍). വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

 

error: Content is protected !!