കാഞ്ഞങ്ങാട്: ഗണേശ മന്ത്രധ്വനികളാല്‍ മൂന്ന് പകലുകളെ ധന്യമാക്കി കൊണ്ട് ഗണേശ വിഗ്രഹങ്ങള്‍
ഹോസ്ദുര്‍ഗ് കടപ്പുറത്തെ സമുദ്രത്തില്‍ നിമഞ്ജനം ചെയ്തു. ഹോസ്ദുര്‍ഗ് സാര്‍വ്വജനിക ഗണേശോത്സവ സമിതിയുടെ നടത്തിയ ഗണേശോത്സവം നിമഞ്ജനം ഘോഷയാത്ര ഹോസ്ദുര്‍ഗ് അമ്മനവര്‍ ക്ഷേത്രത്തില്‍ നിന്നും വാദ്യമേളത്തിന്റെ അകമ്പടിയാടെ ആരംഭിച്ച ഹോസ്ദുര്‍ഗ് അരയാല്‍ത്തറചുറ്റി ശ്രീകൃഷ്ണക്ഷേത്രം, പുതിയവളപ്പ്,കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ്, ടി.ബി.റോഡ്, കുശാല്‍നഗര്‍ വഴിയാണ് ഹോസ്ദുര്‍ഗ് കടപ്പുറത്ത് എത്തിയത്. ഹോസ്ദുര്‍ഗ് കടപ്പുറത്ത് പ്രത്യേക സജ്ജീകരിച്ച മണ്ഡപത്തില്‍ വച്ച് ബ്രഹ്‌മശ്രീ മാധവ കെ കുണായ മധൂര്‍ പൂജകള്‍ നടത്തിയ ശേഷം ആയിരങ്ങള്‍ സാക്ഷിനിര്‍ത്തി ഗണേശ വിഗ്രഹങ്ങള്‍ സമുദ്രത്തില്‍ നിമഞ്ജനം ചെയ്തത്.
നിരവധി വേഷങ്ങളും ടാബ്ലോയും, ഭജന സംഘങ്ങളും ഡി ജെ സൗണ്ടും ഘോഷയാത്രക്ക് വര്‍ണ്ണപെലിമയേക്കി.
