അളവില്‍ കവിഞ്ഞ മദ്യശേഖരം; ആന്റോ അഗസ്റ്റിന്‍ അറസ്റ്റില്‍

കൊച്ചി: വയനാട് വാഴവറ്റയിലെ തറവാട്ട് വീട്ടില്‍ നിന്ന് അളവില്‍ കവിഞ്ഞ മദ്യശേഖരം കണ്ടെത്തിയ കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ അറസ്റ്റില്‍. എക്‌സൈസ് എസി ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആന്റോയെ കൊച്ചിയിലെ ഓഫീസിലെത്തി അറസ്റ്റ് ചെയ്തത്.
ശേഷം വൈദ്യ പരിശോധനയ്ക്കായി ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.
ആന്റോയെ വയനാട്ടില്‍ എത്തിക്കുമെന്ന് എക്‌സൈസ് എസി അറിയിച്ചു.
കോടതിയില്‍ ഹാജരാക്കുമെന്നും നിലവില്‍ ആന്റോ മാത്രമാണ് പ്രതിയെന്നും അദ്ദേഹം പറഞ്ഞു. ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക.
അബ്കാരി ആക്ടിലെ 55എ, 55ഐ, 58 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 55എ നിയമവിരുദ്ധമായ മദ്യം കടത്തും കൈവശം വയ്ക്കലുമാണ്.
ഇതിന് 10 വര്‍ഷം വരെ തടവും കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയും ലഭിക്കാം. 55ഐ അനധികൃത മദ്യവില്‍പനയോ അനധികൃതമായി വില്‍പന നടത്താനായി സൂക്ഷിക്കുകയോ ചെയ്യുക എന്ന കുറ്റമാണ്.
വീട്ടിലെ പരിശോധനയ്ക്കിടെ വൈന്‍ അടക്കം വില കൂടിയ 67.5
ലിറ്റര്‍ വിദേശ നിര്‍മിത മദ്യമാണ് കണ്ടെത്തിയ
ലിറ്ററിന് 50000 രൂപയ്ക്ക് മുകളില്‍ വിലയുള്ള മദ്യം ഉള്‍പ്പെടെ പിടിച്ചെന്നാണ് വിവരം.

error: Content is protected !!