കാഞ്ഞങ്ങാട് : ലെന്‍സ് ഫെഡ് ഹോസ്ദുര്‍ഗ് ഏരിയ കമ്മിറ്റി എഞ്ചിനീയര്‍സ് ഡേ ആലാമിപ്പളളി രാജ് റസിഡസില് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സി. വി. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അഖില്‍ അയ്യങ്കാവ് അധ്യക്ഷനായി. പുതുതായി സംഘടനയിലേക്ക് വന്ന 30 മെമ്പര്‍മാരെ അനുമോദിച്ചു. ഹോസ്ദുര്‍ഗ് ഏരിയയിലെ സീനിയര്‍ മെമ്പര്‍മാരായ എ. രാജന്, സി.അശോകന് എന്നിവരെ ആദരിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി വിജയന്, ജില്ലാ സെക്രട്ടറി ദിനേശന്, സംസ്ഥാന സമിതി അംഗങ്ങളായ സെബാസ്റ്റ്യന്‍, പി. കെ.വിനോദ്, ഇ പി ഉണ്ണികൃഷ്ണന്, രാജന് പൂച്ചക്കാട്, സി.ശ്യാമള, എന്‍. അഭിലാഷ്, അനില്‍ മടിക്കൈ എന്നിവര്‍ സംസാരിച്ചു.
ഏരിയ സെക്രട്ടറി സുരേഖ് സ്വാഗതവും ട്രഷറര്‍ ബെറ്റി നന്ദിയും പറഞ്ഞു.
