പാണത്തൂര്‍ : കേരളത്തിലെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലും, അപ്രഖ്യാപിത പവര്‍ കട്ടിലും പ്രതിഷേധിച്ച് ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന സമര പരിപാടിയുടെ ഭാഗമായി പനത്തടി, കള്ളാര്‍ പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കെഎസ്ഇബി ഓഫീസുകളിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി. പനത്തടിയില്‍ ബളാന്തോട് കെഎസ്ഇബി ഓഫീസിലേക്ക് നടന്ന പ്രകടനം മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം.കെ സുരേഷ് അധ്യക്ഷത വഹിച്ചു. പട്ടിക വര്‍ഗ്ഗ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് എം ഷിബു, ബിജെപി ജില്ലാ കമ്മിറ്റിയംഗം ആര്‍ സൂര്യനാരായണ ഭട്ട്, പ്രതീഷ്‌കുമാര്‍ കെ.എസ് എന്നിവര്‍ സംസാരിച്ചു. മോഹനന്‍ കോട്ടക്കുന്ന്, രാമകൃഷ്ണന്‍ സി, ഉദയന്‍ വി, പി ഗണേശന്‍ നായിക്ക്, വി കൃഷ്ണന്‍കുട്ടി നായര്‍, കുമാരന്‍ മാട്ടക്കുന്ന്, ധനൂപ് ദാമോധരന്‍, രഞ്ജു ടി.എസ്, അനിഷ് കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കള്ളാര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ രാജപുരം കെഎസ്ഇബി ഓഫീസിലേക്ക് നടന്ന പ്രകടനം ജില്ലാ സെക്രട്ടറി എന്‍ മധു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ചന്ദ്രന്‍ പന്നിതോളം അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് വിനീത് മുണ്ടമാണി, ജില്ലാ കമ്മറ്റിയംഗം എ.കെ മാധവന്‍, മണ്ഡലം ട്രഷറര്‍ കൃഷ്ണകുമാര്‍, മണ്ഡലം സെക്രട്ടറിമാരായ ഗോപി ഒരള, ഭരതന്‍, എസ്.ടി മോര്‍ച്ച ജില്ലാ സെക്രട്ടറി ഹരീഷ്, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ശശീന്ദ്രന്‍ കൊട്ടാടി എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് മധു കൊട്ടോടി, ശശി അടോട്ടുകയ, ഭാസ്‌കരന്‍ കുടുബൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
