കാഞ്ഞങ്ങാട്: നാഷണല്‍ റോട്ടറി ചാംപ്യന്‍ പുരസ്‌കാരം നേടിയ അസ്ഥിരോഗ വിദഗ്ധന്‍ ഡോ.എം.ആര്‍ നമ്പ്യാര്‍ക്ക് നാടിന്റെ ആദരം. 18ന് വൈകീട്ട് മൂന്നിന് റോട്ടറി സ്‌പെഷ്യല്‍ സ്‌കൂളിലാണ് ആദരസമ്മേളനം. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് റോട്ടറി പ്രസിഡന്റ് അഡ്വ. എ. മനോജ്കുമാര്‍ അധ്യക്ഷത വഹിക്കും. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ എം.വി. മോഹന്‍ദാസ് മേനോന്‍ മുഖ്യാതിഥിയും നഗരസഭാധ്യക്ഷന്‍ വി.വി. രമേശന്‍, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.വി. തുളസി എന്നിവര്‍ വിശിഷ്ടാതിഥികളുമാവും. ആനന്ദാശ്രമത്തിലെ സ്വാമി മുക്താനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.
ഭിന്നശേഷി കുട്ടികള്‍ക്കുള്ള ജില്ലയിലെ ആദ്യവിദ്യാലയമായ റോട്ടറി സ്‌പെഷ്യല്‍ സ്‌കൂള്‍, അംഗപരിമിതര്‍ക്ക് കൃത്രിമഅവയവങ്ങള്‍ നിര്‍മിക്കുന്ന ജില്ലയിലെ ആദ്യ കേന്ദ്രമായ റോട്ടറി ആര്‍ട്ടിഫിഷ്യല്‍ ലിംബ് സെന്റര്‍ തുടങ്ങിയ മികവാര്‍ന്ന സേവനപ്രവര്‍ത്തനങ്ങളാണ് ദേശീയപുരസ്‌കാരത്തിന് ഡോ.എം.ആര്‍. നമ്പ്യാരെ അര്‍ഹനാക്കിയത്. ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ റോട്ടറി ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഒലയിങ്ക ഹക്കിം ബാബലോല പുരസ്‌കാരം സമ്മാനിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണറുടെ പ്രതിനിധി കെ.കെ.സെവിച്ചന്‍, സംഘാടകസമിതി ചെയര്‍മാനും മുന്‍ അസിസ്റ്റന്റ് ഗവര്‍ണറുമായ എം.കെ. വിനോദ്കുമാര്‍, മുന്‍ പ്രസിഡന്റുമാരായ എം. അരുണ്‍, എന്‍. സുരേഷ്, നിയുക്ത പ്രസിഡന്റ് മല്ലികാ രാജന്‍, സെക്രട്ടറി ഡോ. രാജശ്രീ സുരേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
