കാഞ്ഞങ്ങാട്: ജെസിഐ സോണ്‍ 19 സംഘടിപ്പിക്കുന്ന എക് സോറ 2026 ബിസിനസ് എക്സ് പോ ഒക്ടോബര്‍ എട്ടു മുതല്‍ 11 വരെ കാഞ്ഞങ്ങാട് രാജ് റെസി ഡന്‍സി ഗ്രൗണ്ടില്‍ നടക്കും. ബിസിനസ് എക്സ്പോ, ബി സിനസ് കോണ്‍ക്ലേവ്, ഫുഡ് കോര്‍ട്ട്, അമ്യൂസ്മെന്റ് പരിപാടികള്‍ എന്നിവയ്ക്കൊപ്പം ഉറു മി ബാന്‍ഡ്, ഇല്ലം ബാന്‍ഡ്, ഡി ജെ സന, പിന്നണി ഗായിക സി ത്താര കൃഷ്ണകുമാര്‍ എന്നിവരുടെ മ്യൂസിക്കല്‍ ഷോയും നാലു ദിവസങ്ങളിലായി ഉണ്ടാകും. എക്സ്പോ ഉച്ചയ്ക്കു 12 മുതല്‍ രാത്രി 10 വരെയും മ്യൂസിക്കല്‍ ഷോ വൈകുന്നേരം ഏഴു മുതല്‍ രാത്രി 10 വരെയുമാണ് നടക്കുക. എക്സ്പോയിലേ ക്കുള്ള പ്രവേശനം സൗജന്യമാണ്. സംഗീതപരിപാടിക്ക് പാസ് മൂലമായിരിക്കും പ്രവേശനം. നുറോളം എക്സിബിഷന് സ്റ്റാളുകളും 20,000ത്തോളം സന്ദര്‍ശക രെയും പ്രതീക്ഷിക്കുന്ന പരിപാടി കാഞ്ഞങ്ങാടിന് വ്യാപാര-വ്യവസായ മേഖലയ്ക്കും വി നോദരംഗത്തിനും പുതിയ അ വസരങ്ങളൊരുക്കുമെന്ന് ഭാരവാഹികളായ സോണ്‍ പ്രസി ഡന്റ് എന്‍.അരുണ്‍ പ്രഭു, സെ ക്രട്ടറി ഡോ. നിതാന്ത് ബാല്‍ ശ്യാം, ട്രഷറര്‍ എ.ധനേഷ്, വി. കെ.സജിത്കുമാര്‍, ഇ.പി.ഉണ്ണി കൃഷ്ണന്, പി.സത്യന് എന്നി വര് അറിയിച്ചു.
