കാസര്‍കോട്: നരേന്ദ്ര മോദി ജനസേവനത്തിന്റെ പാതയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന സന്ദര്‍ഭത്തില്‍ ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന സേവാ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി, ബിജെപി ഭാരവാഹികള്‍ക്കും ജനപ്രതിനിധികള്‍ക്കും ജില്ലാ, മണ്ഡലം ഉപസമിതി അംഗങ്ങള്‍ക്കുമായി ഡോ. ശ്യാമപ്രസാദ് മുഖര്‍ജി മന്ദിരത്തില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. ബിജെപി കണ്ണൂര്‍ മേഖലാ പ്രഭാരിയും ബിജെപി സംസ്ഥാന സെല്‍ കോര്‍ഡിനേറ്ററുമായ അഡ്വ. വി.കെ. സജീവന്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു.തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരി എന്ന നിലയില്‍ കാല്‍ നൂറ്റാണ്ട് പിന്നിട്ട നരേന്ദ്ര മോദി ലോക ഭരണാധികാരികളുടെ കൂട്ടത്തില്‍ തന്നെ കരുത്തനായ ഭരണാധികാരിയെന്ന് സ്ഥാനത്ത് എത്തിയിരിക്കുകയാണ്. നരേന്ദ്രമോദിയെ സ്ഥാനഭ്രഷ്ടനാക്കാനും വിവിധ സമരപരിപാടികളിലൂടെ സര്‍ക്കാരിന്റെ ശ്രദ്ധയും പരിഗണനയും തിരിക്കാനും പ്രതിപക്ഷ പാര്‍ട്ടികളുടെ ആസൂത്രിത ശ്രമം നടന്നെങ്കിലും സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ രാജ്യമെങ്ങും വലിയ ഭീകരാക്രമണത്തിന് ആസൂത്രണം നടത്തിയ പാക് ഭീകര ശൃംഖലയുടെ കണ്ണികളെ അറസ്റ്റ് ചെയ്തതിലൂടെ വികസനത്തിന്റെയും രാജ്യസുരക്ഷയുടെയും വിഷയത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര് വിട്ടുവീഴ്ചയ്ക്കില്ലെന്ന് തെളിഞ്ഞതായി വികെ സജീവന്‍ ഉദ്ഘാടന പ്രഭാഷണത്തില്‍ പറഞ്ഞു.
