ഭാരതീയ വിദ്യാനികേതന്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ സോണല്‍ മത്സരം: യു.പി, എച്ച്.എസ് വിഭാഗത്തില്‍ കേരളം ചാമ്പ്യന്മാര്‍

കാഞ്ഞങ്ങാട്: തമിഴ്‌നാട് മിഞ്ചൂര്‍ വിവേകാനന്ദ വിദ്യാലയത്തില്‍ നടന്ന ഭാരതീയ വിദ്യാനികേതന്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ സോണല്‍ മത്സരത്തില്‍ ബാല (യു.പി), കിഷോര്‍ (എച്ച്.എസ്), ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളംചാമ്പ്യന്മാര്‍. ബാല (യു.പി), കിഷോര്‍ (എച്ച്.എസ്), പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കേരള ടീമിന് വേണ്ടി മെഡല്‍ നേടിക്കൊടുത്തത് കാസര്‍കോട് കുഞ്ചത്തൂര്‍ മഹാ ലിംഗേശ്വര വിദ്യാനികേതന സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. ബാല വിഭാഗത്തില്‍ ദീപക് പാസ്വാന്‍, യശസ് ബംഗേര,
യുദിത്ത് കെ ഷെട്ടി, മന്‍വിത്ത് ഷെട്ടി, ഹൃദയ് , സുഹാസ് , തനിഷ്‌ക്, വൈഷ്ണവ്. കിഷോര്‍ വിഭാഗത്തില്‍
നിഹാല്‍ യതീഷ്, തന്മയ് എസ്.എന്‍ , ആദിത്ത്, ശമന്ത്, ശ്ലോക് എം ഷെട്ടി, സന്‍വിത്ത്, ഗഗന്‍, യു. ധനുഷ് എന്നിവരാണ് ഒന്നാം സ്ഥാനം നേടിയ ടീമിലെ അംഗങ്ങള്‍. ജിതേഷ് ഷെട്ടി കുഞ്ചത്തൂരാണ് ടീമിന്റെ പരിശീലകന്‍.മാനേജര്‍ മോഹിനി. കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് സേണ്‍ മല്‍സരങ്ങളില്‍
പങ്കെടുത്തത്. ദേശീയ മത്സരം ഒക്ടോബറില്‍ മധ്യപ്രദേശില്‍ വച്ച് നടക്കും.

 

error: Content is protected !!