കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയില്‍ നിന്നും മാള്‍ട്ടയില്‍ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ
കെഎല്‍ 14 മാള്‍ട്ട ഓണാഘോഷം സംഘടിപ്പിച്ചു. മാള്‍ട്ട കോളേജ് ഓഫ് ആര്‍ട്‌സ്, സയന്‍സ് ആന്‍ഡ് ടെക്‌നോളജി, പൗളയിലാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ കലാകായിക പരിപാടികളും ഓണസദ്യയും നടന്നു.
പരിപാടിയില്‍ എണ്ണപ്പാറ, മടിക്കൈ, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ , ചായ്യോത്ത്, ചോയ്യാംകോട്, കോട്ടപ്പാറ , പെരിയ തുടങ്ങിയ സ്ഥലങ്ങളിലെ അമ്പതോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. മെല്‍ബിന്‍ തായന്നൂര്‍,
നവീന്‍ മടിക്കൈ, വിപിന്‍ കാഞ്ഞിരപ്പൊയില്‍, മുഫീദ് നീലേശ്വരംഎന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
