കാഞ്ഞങ്ങാട് :കുതിരപുറത്തെത്തി മാവേലി,കൗതുകമായി കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ് ഓണാഘോഷം നടത്തി. മാവേലി വേഷം ധരിച്ചയാള്‍ കുതിരപുറത്ത് എത്തിയതാണ് കൗതുകകരമായത്. പുതുമയുള്ളതും കൂട്ടായ്മയിലുമാണ് ഇത്തവണ കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ് ഓണാഘോഷം നടത്തിയത്. ക്ലബ് പ്രസിഡന്റ് ജോയ് ജോസഫ്, സെക്രട്ടറി ജിപ്‌സണ്‍ അലക്‌സ്,യദീന്‍ ചേരിപ്പാടി, എച്ഛ് വി. നവീന്‍ കുമാര്‍, എന്‍ അനില്‍ കുമാര്‍, എം. ശ്രീകണ്ഠന്‍ നായര്‍ പി. വി. രാജേഷ്, പി. പി. കുഞ്ഞികൃഷ്ണന്‍ നായര്‍, ഇ. രാജേന്ദ്രന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ക്ലബ് നടത്തിയ ഷട്ടില്‍ ടൂര്‍ണമെന്റ് ജേതാക്കള്‍ക്കുള്ള സമ്മാനവിതരണം, തിരുവാതിര, സിനിമാറ്റിക് ഡാന്‍സ്, ഗാനാലാപനം തുടങ്ങിയ വിവിധ കലാപരിപാടികളും ആവേശവും കൗതുകവുമുള്ള വിവിധ കായിക മത്സരങ്ങളും നടന്നു
