കാഞ്ഞങ്ങാട്: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്ര ജീവനക്കാര്‍ക്ക് ലഭിക്കാനുള്ള ശമ്പള കുടിശ്ശിക എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്ന് മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന് (സി ഐ ടി യു) കാഞ്ഞങ്ങാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
മധുരക്കാട് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര ഹാളില്‍ വെച്ച് നടന്ന സമ്മേളനം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏരിയ ചെയര്മാന് കെ.വി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ശ്രീനിവാസന് നമ്പൂതിരി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് യു. തമ്പാന് നായര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല കമ്മറ്റി അംഗം മനോജ് മധുരക്കാട് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു.
ക്ഷേത്ര ജീവനക്കാര്‍ക്ക് ലഭിക്കാതെ കിടക്കുന്ന ശമ്പള കുടിശ്ശിക അടിയന്തരമായി അനുവദിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജീവനക്കാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും ക്ഷേത്രങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നതിനും കുടിശ്ശിക വിതരണം അനിവാര്യമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
ഏരിയ സെക്രട്ടറി ഉണ്ണി പാലത്തിങ്കാല്‍ സ്വാഗതവും പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
കാസര്‍ഗോഡ് ജില്ലാ സമ്മേളനം സെപ്തംബര്‍ 2ന് പുതിയകോട്ട എം. എന്‍. സ്മാരകത്തില്‍ വെച്ച് കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് വി.വി. രമേശന് ഉദ്ഘാടനം ചെയ്യും.പുതിയ ഭാരവാഹികള്‍
പ്രസിഡണ്ട് -ശ്രീനിവാസന് നമ്പൂതിരി,
വൈസ് പ്രസിഡണ്ട് – സുരേശന് വേലാശ്വരം,
സെക്രട്ടറി – ഉണ്ണി പാലത്തിങ്കാല്‍, ജോയിന്റ് സെക്രട്ടറി – ഗോപകുമാര്‍ മാരാര്‍, ട്രഷര്‍- മനോജ് മധുരക്കാട് എന്നിവരെ തെരഞ്ഞെടുത്തു.
