ഗുരുപുരം അര്‍ജുനനെ’ ക്ഷേത്രത്തിന് സമര്‍പ്പിച്ചു;ആനയെ കാട്ടില്‍ തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്നും യന്ത്ര ആനകള്‍ കാലത്തിന്റെ ആവശ്യമെന്ന് ബോളിവുഡ് താരം റിച്ച ചദ്ദ

കാഞ്ഞങ്ങാട്: ആനക്രൂരതയ്‌ക്കെതിരെ കരുണയുടെ മാതൃകയുമായി ഗുരുപുരം മഹാവിഷ്ണുക്ഷേത്രം. ജില്ലയില്‍ ആദ്യമായി ഒരു ക്ഷേത്രത്തിലേക്ക് യന്ത്ര ആനയെ നടയിരുത്തി. ‘ഗുരുപുരം അര്‍ജുനന്‍’ എന്ന് പേരിട്ട 11 അടി ഉയരമുള്ള യന്ത്ര ആനയെ ആയിരക്കണക്കിന് ഭക്തരെ സാക്ഷിയാക്കി ക്ഷേത്രത്തിന് സമര്‍പ്പിച്ചു.
പീപ്പിള്‍ ഫോര്‍ ദ് എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് അനിമല്‍സ് (പെറ്റ ഇന്ത്യ)യും ബോളിവുഡ് താരം റിച്ച ചദ്ദയും ചേര്‍ന്ന് നല്‍കിയ യന്ത്ര ആനയെ ഗുരുപുരം മഹാവിഷ്ണു ക്ഷേത്രത്തിന് സമര്‍പ്പിച്ചത്. ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങില്‍
നടി റിച്ച ചദ്ദയും തന്ത്രി ഇരിവല്‍ കൃഷ്ണദാസ് വാഴുന്നവരും ചേര്‍ന്നാണ് ക്ഷേത്രത്തിലേക്ക് സമര്‍പ്പണം നടത്തിയത്. ആനയെ കാട്ടില്‍ തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്നും യന്ത്ര ആനകള്‍ കാലത്തിന്റെ ആവശ്യമെന്ന് ബോളിവുഡ് താരം റിച്ച ചദ്ദ പറഞ്ഞു. ആനയെ കാട്ടില്‍ തന്നെ കുടുംബത്തോടൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്നും ക്ഷേത്ര ഉത്സവങ്ങള്‍ക്ക് യന്ത്ര ആനകളെ ഉപയോഗിക്കുന്നതാണ് നല്ലതെന്നും
കാട്ടില്‍ സ്വതന്ത്രമായി ജീവിക്കുന്ന ആനയെ പിടികൂടി നാട്ടിലെത്തിച്ച് ചങ്ങലയ്ക്കിട്ട് ക്ഷേത്രങ്ങളിലെയും മറ്റും ഉത്സവങ്ങളില്‍ എഴുന്നള്ളിക്കുമ്പോള്‍ അവയ്ക്ക് കടുത്ത മാനസിക സമ്മര്‍ദ്ദമാണ് ഉണ്ടാകുന്നത്. ഈ സമ്മര്‍ദ്ദമാണ് പലപ്പോഴും ആന ഇടയുന്നതിനും വലിയ അപകടങ്ങള്‍ വിളിച്ചുവരുത്തുന്നതിനും കാരണമാകുന്നതെന്നും അവര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ വരുംകാലങ്ങളില്‍ എല്ലാ ക്ഷേത്രങ്ങളിലും ഉത്സവങ്ങള്‍ക്ക് ഇതുപോലുള്ള യന്ത്ര ആനകളെ ഉപയോഗിക്കുന്നത് നന്നായിരിക്കും. സാമൂഹിക ജീവിയായ ആനയെ അതിന്റെ കുടുംബത്തോടൊപ്പം കാട്ടില്‍ തന്നെ കഴിയാന്‍ അനുവദിക്കണമെന്നും റിച്ച ചദ്ദ കൂട്ടിച്ചേര്‍ത്തു. പെറ്റ ഇന്ത്യയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടക്കുന്ന 30-ാമത്തെ യന്ത്ര ആന സമര്‍പ്പണമാണ് ഗുരുപുരം ക്ഷേത്രത്തില്‍ നടന്നത്. കേരളത്തില്‍ തൃശൂര്‍ ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് ആദ്യമായി യന്ത്ര ആനയെ നടയിരുത്തിയത്. അതിന് ശേഷം നിരവധി ക്ഷേത്രങ്ങള്‍ ഈ മാതൃക പിന്തുടര്‍ന്നു ണ്ടയെന്നും അവര്‍ പറഞ്ഞു. ക്ഷേത്ര പ്രസിഡന്റ് കുഞ്ഞിരാമന്‍ അയ്യങ്കാവ് അധ്യക്ഷനായി. 800 കിലോ ഭാരവും യന്ത്ര ആനയ്ക്കുണ്ട്. മോട്ടറുകളുടെ സഹായത്തോടെ തലയും കണ്ണും വായയും ചെവിയും വാലും ചലിപ്പിക്കും. 5 മോട്ടറുകള്‍ ഉപയോഗിച്ചാണ് ഇവ ചലിപ്പിക്കുന്നത്. തുമ്പിക്കൈ മാത്രം പാപ്പാന് നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. സ്വിച്ചിട്ടാല്‍ തുമ്പിക്കൈയില്‍ നിന്നു വെള്ളവും ചീറ്റും. 4 പേര്‍ക്കു ആനപ്പുറത്ത് ഇരിക്കാനാകും. ഇരുമ്പു കൊണ്ടുള്ള ചട്ടക്കൂടിന് പുറത്ത് റബ്ബര്‍ ഉപയോഗിച്ചാണ് ആനയെ നിര്‍മിച്ചത്. ക്ഷേത്ര ചടങ്ങുകളിലും എഴുന്നള്ളത്തിലും യഥാര്‍ഥ ആനയ്ക്ക് പകരമായി യന്ത്ര ആനയെ ഉപയോഗിക്കാനാകും. ചടങ്ങില്‍ ക്ഷേത്രമേല്‍ശാന്തി രഘുറാം ഭട്ട്, ക്ഷേത്രം രക്ഷാധികാരി മാധവന്‍ നായര്‍,ബാലന്‍ മാസ്റ്റര്‍ പരപ്പ , പെറ്റ ഇന്ത്യ ഭാരവാഹികളായ
സച്ചിന്‍ ബങ്കര, സൗപര്‍ണ്ണ,ക്ഷേത്രം, സാന്റോ ,ക്ഷേത്ര യുഎഇ കമ്മിറ്റി പ്രതിനിധി വിനോദ്
അറുംകൊടല്‍,
ഗോപാലന്‍ കണ്ണോത്ത്, കെ ടി കൃഷ്ണന്‍, കുഞ്ഞമ്പു നായര്‍, പി വി കുഞ്ഞിക്കണ്ണന്‍ കോട്ടപ്പാറ , ഭാസ്‌കരന്‍ അട്ടേങ്ങാനം, ഗിരിജ വാസു
എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന കര്‍ഷക അവാര്‍ഡ് ജേതാവ് കെ. സാവിത്രി മീങ്ങോത്തിനെ ചടങ്ങില്‍ ആദരിച്ചു.
ജനറല്‍ സെക്രട്ടറി കെ.കെ.റാം സ്വാഗതവുംട്രഷറര്‍ രാജീവന്‍ ഗുരുപുരം നന്ദിയും പറഞ്ഞു.
ക്ഷേത്രത്തില്‍ ഭക്തയുടെ കാഴ്ചക്കുല സമര്‍പ്പണവും നടന്നു. ബേളൂര്‍ ശിവക്ഷേത്ര മാതൃ സമിതിയുടെ തിരുവാതിരയും
അരങ്ങേറി.

 

error: Content is protected !!