കാഞ്ഞങ്ങാട്:- മുഴുവന്‍ ജനങ്ങളെയും ചേര്‍ത്ത് നിര്‍ത്തി കാഞ്ഞങ്ങാട് നഗരസഭയുടെ 2026 വര്‍ഷത്തെ ഓണാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടന്നു. കാഞ്ഞങ്ങാടോണം എന്ന പേരില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഓണാഘോഷം നഗരസഭാ ചെയര്മാന് വി. വി രമേശന് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് ലത ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ മാരായ പി സുമതി, മുഹമ്മദ് മുറിയനാവി, ഫൗസിയ ഷെരീഫ്, സി വിജയന്, എന്നിവര്‍ സംസാരിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷന്‍ എം പി ജാഫര്‍ സ്വാഗതവും നഗരസഭ സെക്രട്ടറി എം കെ ഗിരിഷ് നന്ദിയും പറഞ്ഞു.കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍, കുടുംബശ്രീ അംഗങ്ങള്‍, അംഗന്‍വാടി ജീവനക്കാര്‍, കാര്‍ഷിക, ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍, നാട്ടുകാര്‍,പൊതു ജനങ്ങള്‍,തുടങ്ങി നിരവധി ആളുകള്‍ ഓണാഘോഷത്തില്‍ പങ്കാളികളായി. കമ്പവലി, ഇഷ്ടിക പിടുത്തം, തുടങ്ങിയ വിവിധ കായിക മത്സരങ്ങളും, തിരുവാതിര, ഗാനാലാപനം, സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയ വൈവിധ്യമാര്‍ന്ന കലപരിപാടികള്‍ നടന്നു. ആദ്യദിവസം നിരവധി ആളുകളുടെ പങ്കാളിത്തത്തില്‍ സാംസ്കാരിക ഘോഷയാത്ര നടന്നു. മൂന്നാം ദിവസം ആലാമി പള്ളി പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് രാവിലെ 7 മണി മുതല്‍ 10 മണി വരെ വാര്‍ഡ് തലത്തില്‍ പൂക്കള മത്സരവും, ഉച്ചയ്ക്ക് 2 പാലിയേറ്റീവ് കുടുംബങ്ങള്‍ക്കുള്ള ഓണകിറ്റ് വിതരണവും വൈകുന്നേരം 70 വയസ്സിന് മുകളില്‍ പ്രായമുള്ള നഗരസഭയിലെ മുഴുവന്‍ അമ്മമാര്‍ക്കുള്ള ഓണക്കോടി വിതരണവും നടക്കും.
