ബോവിക്കാനം മാസ്തിക്കുണ്ടില്‍ സ്‌കൂള്‍ ബസും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു: ഗാളിമുഖം ഗോളിത്തടി പുതിയ വളപ്പിലെ ഷമ്മാസ് അബ്ദുള്ളയാണ് മരിച്ചത്

കാസര്‍കോട്: ബോവിക്കാനം മാസ്തിക്കുണ്ടില്‍ സ്‌കൂള്‍ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഗാളിമുഖം ഗോളിത്തടിപുതിയ വളപ്പിലെ ഷമ്മാസ് അബ്ദുള്ള (25) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടം.കുണില്‍ സ്‌കൂളിന്റെ ബസും ഷമ്മാസ് സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.  അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷമ്മാസിനെ സ്ഥലത്തുണ്ടായിരുന്നവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട്ടെ ജ്യൂസ് കടയില്‍ ജോലി ചെയ്തുവരികയായിരുന്നു ഷമ്മാസ്. രാവിലെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങി ബൈക്കില്‍ ഗാളിമുഖത്തേക്ക് പോകുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.ഷാഫി-ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ബീഫാത്തിമ. സഹോദരങ്ങള്‍: സിന്‍സാദ്, സൈമ, സഫ, കദീജ.

 

error: Content is protected !!