പുല്ലൂര്‍-പെരിയ പഞ്ചായത്ത് കോണ്‍ഗ്രസ് അംഗം എ. കാര്‍ത്യായനി രാജി വച്ചു

പെരിയ: പുല്ലൂര്‍-പെരിയ പഞ്ചായത്ത് കോണ്‍ഗ്രസ് അംഗം എ. കാര്‍ത്യായനി രാജി വച്ചു.
കൂടാനം വാര്‍ഡ് അംഗം എ. കാര്‍ത്യായനിയാണ് ഇന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനു രാജിക്കത്ത് നല്‍കിയത്. സ്വന്തം ലെറ്റര്‍ പാഡിലാണ് കാര്‍ത്യായനി രാജിക്കത്ത് നല്‍കിയത്. എന്നാല്‍ രാജി സ്വീകരിച്ചിട്ടില്ല. 19അംഗ ഭരണസമിതിയാണ് പഞ്ചായത്തിലുള്ളത്. എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ക്ക് ഒന്‍പത് അംഗങ്ങളും ബിജെപിക്ക് ഒരംഗവുമാണുള്ളത്.നറുക്കെടുപ്പിലൂടെയാണ് ഡോ. സി കെ .സബിത പ്രസിഡണ്ടായത്.

 

error: Content is protected !!