കാഞ്ഞങ്ങാട് : കാസര്‍കോട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്കും സര്‍ക്കിളുകളിലേക്കും 11 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ നിയമനം. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നാണ് ഇവരെ കാസര്‍കോഡേക്ക് സ്ഥലം മാറ്റിയത്.
തളിപ്പറമ്പില്‍ നിന്ന് പി.അജിത് കുമാറിനെ മഞ്ചേശ്വരം ഐപി .എസ് എച്ച് ഐഒ ആയും, കോഴിക്കോട് എടച്ചേരിയില്‍ നിന്ന് മെല്ബിന് ജോസ് കാസര്‍കോട് ഐപി .എസ് എച്ച് ഐഒ ആയും, കോഴിക്കോട് നാദക്കാവില് നിന്ന് കെ പി .ഷൈന്‍ ഹോസ്ദുര്‍ഗ് . ഐപി .എസ് എച്ച് ഐഒ ആയും, ചുമതലയേല്‍ക്കും. ബാദിയടുക്കയില് നിന്നുള്ള അനൂപ് കൃഷ്ണ. ആര്.പി കുമ്പള സര്‍ക്കിളിലേക്കും, കണ്ണൂര്‍ എടക്കാട്ടില്‍ നിന്നുള്ള അനൂപ് കുമാര്‍. ഇ ആദൂര്‍ സര്‍ക്കിളിലേക്കും, ശ്രീകണ്ടപുരത്ത് നിന്നുള്ള വിഷ്ണു പ്രസാദ് എം.വി ബേക്കല്‍ സര്‍ക്കിളിലേക്കും, പഴങ്ങാടിയില്‍ നിന്നുള്ള സന്തോഷ് കുമാര്‍. എ രാജപുരം സര്‍ക്കിളിലേക്കും, തിരുവമ്പാടിയില്‍ നിന്നുള്ള പ്രശാന്ത് കെ നീലേശ്വരം സര്‍ക്കിളിലേക്കും, കാസര്‍കോട് നിന്നും നളിനാക്ഷന്. പി വെള്ളരിക്കുണ്ട് സര്‍ക്കിളിലേക്കും മാറ്റി നിയമിച്ചു. എസ് എസ്ബി ഡിറ്റാച്ച്മെന്റില്‍ നിന്നുള്ള പ്രമോദ് പി വിദ്യാനഗര്ഐപിഎസ് എച്ച് ഒ ആ യും പരിയാരം മെഡിക്കല്‍ കോളേജ് പി എസിലെ സതീഷ് കെ.പി കാസര്‍കോട് കണ്ട്രോള് റൂമിലേക്കും നിയമിതരായി. പുതിയ നിയമനങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
