കാഞ്ഞങ്ങാട്:ഭാരത സര്‍ക്കാര്‍ കേന്ദ്രീയ നീതി അയോഗ് കീഴിലുള്ള സെന്‍ട്രല്‍ ഭാരത് സേവക് സമാജ് ഭാരത് സേവക് ഓണര്‍സ്സ് ദേശീയ അവാര്‍ഡ് ഭാരതീയ ജനത പാര്‍ട്ടി കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം.എല്‍ അശ്വനിയ്ക്ക്
ഭാരത് സേവക് പുരസ്‌കാരം. തിരുവനന്തപുരത്ത് സദ്ദ്ഭാവന ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍
സെന്‍ട്രല്‍ ഭാരത് സേവക് സമാജ് ദേശീയ ചെയര്‍മാന്‍ ഡോ. ബി.എസ് ബാലചന്ദ്രന്‍ അവാര്‍ഡ് നല്‍കി ആദരിച്ചു.
കാസര്‍കോട് ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നു യുവതലമുറയെ നാളെത്തെ രാഷ്ട്രത്തിന്റെ നന്മയാക്കി മാറ്റുവാന്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍,
അക്ഷയ മിത്ര ഫൗണ്ടേഷന്‍( എന്‍ പി ഒ)എന്നിവയിലുടെ ഗ്രാമിണ പിന്നോക്ക മേഖലകളിലെ ബോധവല്‍ക്കരണം എന്റോള്‍മെന്റ് ക്യാമ്പുകള്‍ വഴി രാഷ്ട്രീയ വയോശ്രി യോജന, പി എം ജെ ജെ ബി വൈ , പി എം എസ് ബി വൈ , സുകന്യ സമിദ്ധി യോജന എന്നിവ ഉള്‍പ്പെടെയുള്ള ഇന്ത്യ ഗവണ്‍മെന്റിന്റെ ക്ഷേമ പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പും വ്യാപകമായ വ്യാപ്തിയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംരംഭങ്ങള്‍ എറ്റെടുത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. മദ്യവും മയക്കുമരുന്ന് രഹിതവുമായ ഒരു സമുഹത്തെ പ്രോത്സാഹിപ്പിക്കുന്ന സംരംഭങ്ങളില്‍ നേതൃത്വം കൊടുക്കുകയും ചെയ്യുന്നു. രോഗികള്‍ക്കുള്ള വില്‍ ചെയര്‍,ഉപകരണങ്ങള്‍ എന്നിവ ഫ്രീയായി വിതരണം ചെയ്യുന്നു. രോഗികള്‍ക്കുള്ള സ്വാന്തന പ്രവര്‍ത്തങ്ങള്‍ നടത്തുന്നു. സമുഹത്തില്‍ ഒറ്റപ്പെട്ടു കിടക്കുന്ന വയോജനങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമ പദധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അശ്വിനിക്ക് അവാര്‍ഡ് സമ്മാനിച്ചത്.
