കാസര്‍കോട്: ജന്മനാ കിടപ്പിലായ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കല്ലക്കട്ട ചിത്താരിക്കുന്നില് താമസിക്കുന്ന
കരീം, ബള്‍ക്കീസ് ദമ്പതികളുടെ മകള്‍ ഷെക്ഹസീന (37) അന്തരിച്ചു. അര്‍ബ്ബുദ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. കേന്ദ്രമന്ത്രിയും സിനിമാതാരവുമായ സുരേഷ്ഗോപി, കാഞ്ഞങ്ങാട് നെഹറു കോളേജ് സാഹിത്യ വേദിയുടെ ഭവന നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് വെച്ച് നല്‍കിയിരുന്നു. സഹോദരന്: അഷറഫ് . ഈയൊരു മാസത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ ചെരളടുക്കയിലെ ഉദ്ദേശ് ,കല്ലുരാവിയിലെ സാനിയ, കല്ലക്കട്ടയിലെ ഹസീന എന്നിവര്‍ക്ക് ജീവന് നഷ്ടമായി. മൂന്നുപേരും ജന്മനാ കിടപ്പിലായിരുന്നു.
