കാഞ്ഞങ്ങാട്: ഓണ ത്തിരക്കില്‍ നഗരത്തിലെത്തുന്ന ഇടപാടുകാര്‍ക്കും വ്യാപാരികള്‍ക്കും പ്രയാസ രഹിതമായി കാര്യങ്ങള്‍ നിര്‍വ്വഹിക്കാനും കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതിരിക്കുന്നതിനും നടപടികള്‍ എടുക്കണമെന്ന് വ്യാപാരികള്‍ നഗരസഭ ചെയര്മാന് വി.വി.രമേശനോട് ആവശ്യപ്പെട്ടു.
നഗരസഭയുടെ അവഗണനകള്‍ക്കും നിരുത്തരവാദപരമായ സമീപനങ്ങള്‍ക്കുമെതിരെ കഴിഞ്ഞമാസം 9 ന്
കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അസോസിയേഷന് നഗരസഭ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിന്റെ തുടര്‍ച്ചയായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയിലാണ് ചെയര്മാന് വി.വി.രമേശനോട് കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അസോസിയേഷന് പ്രതിനിധി സംഘം തങ്ങളുടെ ഉന്നയിച്ചത്. അന:ധികൃത വഴിയോര കച്ചവടം പൂര്‍ണ്ണമായും ഒഴിവാക്കുക,ഇടപാര്ക്ക് വ്യാപാര സ്ഥാപനങ്ങളിലേക്ക് കടക്കാന്‍ പറ്റാത്ത രീതിയിലുളള ഓട്ടോറിക്ഷ പാര്‍ക്കിംങ്ങ് ഒഴിവാക്കുക, പ്ലാസ്റ്റിക് നിരോധത്തിന്റെ പേരിലുള്ള അനാവശ്യവും അപ്രായോഗികവുമായുളള നടപടികള്‍ ഒഴിവാക്കുക,തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ വ്യാപാരികള്‍ ഉന്നയിച്ചു. വ്യാപാരികള്‍ക്ക് അധികൃതര്‍ നിരന്തരമായി നല്കുന്ന ഉറപ്പുകള്‍ പാലിക്കപ്പെടാതെ പോവുന്നതിനാല്‍ തങ്ങളുടെ പ്രതീക്ഷകര്‍ അസ്തമിച്ചതായി കെ എം എ പ്രസിഡന്റ് സി.കെ.ആസിഫ് ചര്‍ച്ചയ്ക്കിടെ വ്യക്തമാക്കി.ട്രാഫിക് റഗുലേറ്ററി തീരുമാനങ്ങള്‍ നടപ്പിലാവാതെ പോവുന്നതിലും സ്ട്രീറ്റ് വെന്റിംങ് കമ്മിറ്റി തീരുമാനങ്ങള്‍ കടലാസിലൊതുങ്ങുന്നതും നിരാശജനകമാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.
നഗരത്തില്‍ കോട്ടച്ചേരി ബസ്റ്റാന്റ് പരിസരം,പഴയ കൈലാസ് തിയറ്റര്‍ മുന്‍വശം,ആലാമിപ്പള്ളി ബസ്റ്റാന്റ് പരിസരം എന്നിവിടങ്ങളില്‍ മേല്‍നടപ്പാലം നിര്‍മ്മിക്കാന്‍ നടപടിയെടുത്തു വരുന്നതായി ചെയര്മാന് വി.വി.രമേശന് വെളിപ്പെടുത്തി. കെ എം എ പ്രസിഡന്റ് സി.കെ.ആസിഫ്, വൈസ് പ്രസിഡന്റ് ഐശ്വര്യ കുമാരന്,ട്രഷറര്‍ ഹാസിഫ് മെട്രോ, മുതിര്‍ന്ന അംഗങ്ങളായ ടി.മുഹമ്മദ് അസ്ലാം,എ.ഹമീദ് ഹാജി,പി.കെ.അബ്ദുല്ല കുഞ്ഞി ഭാരവാഹികളായ നിത്യാനന്ദ നായക്,എച്ച്.സലാം, ഷെരീഫ് ഫ്രേയിം,സമീര്‍ ഡിസൈന്‍ എന്നിവരുള്‍പ്പെടെ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു
