കാഞ്ഞങ്ങാട് : അജാനൂര്‍ പഞ്ചായത്തിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ ജീവകാരുണ്യ രംഗങ്ങളില്‍ സമര്‍പ്പിത സേവനം ചെയ്യുന്നവരില്‍ തെരഞ്ഞെടുക്കപ്പെട്ട വനിതാ സാമൂഹ്യ പ്രവര്‍ത്തക സി. കുഞ്ഞാമിനക്ക് അജാനൂര്‍ പഞ്ചായത്ത് പതിനേഴാം വാര്‍ഡ് മെമ്പര്‍ ഖാലിദ് അറബിക്കാടത്ത് ഏര്‍പ്പെടുത്തിയ കൂര്‍മ്മല്‍ എഴുത്തച്ഛന്‍ അവര്‍ഡ് കേരള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി സമ്മാനിക്കും ഓഗസ്റ്റ് 14ന് വെള്ളിയാഴ്ച രാത്രി 8മണിക്ക് അതിഞ്ഞാല്‍ മര്‍ഹൂം പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ സൗധത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും. അവാര്‍ഡ് ജേതാവിന് 10001 രൂപ അവാര്‍ഡ് തുകയും ശില്പവും പ്രശസ്തിപത്രവും നല്‍കും. പ്രമുഖ ജീവ കാരുണ്യ പ്രവര്‍ത്തകയും അജാനൂര്‍ പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റും അജാനൂര്‍ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണലുമാണ് സി. കുഞ്ഞാമിന
അവാര്‍ഡ് ജൂറി അംഗങ്ങളായ ബഷീര്‍ വെള്ളിക്കോത്ത്,എ പി ഉമ്മര്‍,എം ബി എം അഷ്റഫ് എന്നിവരാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത് . കുടുംബശ്രീ എ ഡി എസ് , സി ഡി എസ്, പ്രവര്‍ത്തക,ആശാപ്രവര്‍ത്തക, ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ മദര്‍ പി ടി എ പ്രസിഡന്റ്, രണ്ട് തവണ പഞ്ചായത്ത് മെമ്പറും മൂന്നാം തവണ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സനുമായി പ്രവര്‍ത്തിക്കുന്നു. ആദ്യ തവണ കൊളവയല്‍ 16-ആം വാര്‍ഡിനെ പ്രതിനിധീകരിച്ചും രണ്ടാം തവണ മടിയന്‍ നാലാം വാര്‍ഡിനെ പ്രതിനിധീകരിച്ചും മൂന്നാമത്തെ തവണ കൊളവയല്‍ പതിനെട്ടാം വാര്‍ഡ് പ്രതിനിധീകരിച്ചും അജാനൂര്‍ പി.ടി.എച്ച് വളണ്ടിയറായും പ്രവര്‍ത്തിച്ചു വരുന്നു.
പാലിയേറ്റീവ് രോഗികള്‍ക്ക് സാന്ത്വനം, സമൂഹത്തിലെ ഏറ്റവും താഴെത്തട്ടില്‍ നില്‍ക്കുന്ന ആളുകള്‍ക്ക് താങ്ങും തണലുമായി അവരെ ചേര്‍ത്തുപിടിച്ചുകൊണ്ട് അവര്‍ക്ക് വേണ്ടുന്ന എല്ലാ സഹായവും ചെയ്തുകൊടുക്കുന്ന വനിതാ പ്രവര്‍ത്തക. സ്വന്തം വാര്‍ഡില്‍ ഉള്ള ജനങ്ങളെ മാത്രമല്ല അജാനൂര്‍ പഞ്ചായത്തിനകത്തും പുറത്തുമുള്ള പഞ്ചായത്തുകളിലെ ജനങ്ങള്‍ക്കും സഹായം ചെയ്യാറുള്ള പൊതു സേവക സി കുഞ്ഞാമിന കാഞ്ഞങ്ങട്ടെ സുപരിചിതയായ വനിതാ നേതാവാണ്. അജാനൂര്‍ പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റ് എന്ന നിലയിലും
ജാതിമതരാഷ്ട്രീയ ഭേദമന്യേ എല്ലാ ആളുകളെയും ചേര്‍ത്തുപിടിക്കുന്ന ഒരു സാമൂഹ്യപ്രവര്‍ത്തക എന്ന നിലയിലും സ്ത്രീകളുടെ മരണാനന്തര പരിപാലനത്തിലും സേവനത്തിനായി സമര്‍പ്പണം ചെയ്യുന്ന ജന സേവികയാണ്.
തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിലൂടെയും കുഞ്ഞാമിന ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്.
പൊട്ടന്‍ തെയ്യത്തിന്റെ തോറ്റം പാട്ട് രചനയിലൂടെ വടക്കേ മലബാറിന്റെ നവോത്ഥാന ചരിത്രത്തില്‍ ഇടം നേടിയ കൂര്‍മ്മല്‍ എഴുത്തച്ഛന്റെ പേരിലാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. പാര്‍ശ്വ വല്‍കൃതരുടെ ശബ്ദം ഉച്ചത്തില്‍ മുഴക്കിയ കൂര്‍മ്മന്‍ എഴുത്തച്ഛന്റെ പേരിലുള്ള അവാര്‍ഡിന് ആരാരും ആശ്രയമില്ലാത്തവരുടെ കരുത്തായിത്തീര്‍ന്ന കുഞ്ഞാമിനയെതെരഞ്ഞെടുക്കാന്‍ കഴിഞ്ഞത് അഭിമാനകരമാണെന്ന് ജൂറി അഭിപ്രായപ്പെട്ടു.
