അജാനൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡല്‍ സി. ഡി.എസ് കര്‍ക്കിടക കഞ്ഞി ഫെസ്റ്റ് സംഘടിപ്പിച്ചു; അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി. വി.തുളസി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: അജാനൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡല്‍ സി.ഡി.എസിന്റെ നേതൃത്വത്തില്‍ കര്‍ക്കിടക കഞ്ഞി ഫെസ്റ്റ് സംഘടിപ്പിച്ചു. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. വി. തുളസി കര്‍ക്കിടക ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇതോടനുബന്ധിച്ച് ജെന്‍ഡര്‍ ചാമ്പ്യന്മാരെ ആദരിക്കുന്ന ചടങ്ങും നടന്നു. കുടുംബശ്രീ തുടങ്ങിയത് മുതലുള്ള അജാനൂര്‍ കുടുംബശ്രീ മോഡല്‍ സി.ഡി.എസ് സെന്റര്‍ ആര്‍. പി. യും പഞ്ചായത്തിലെ ജനറല്‍ മേഖലയില്‍ മികച്ച പ്രവര്‍ത്തകയുമായ വി. ടി. കാര്‍ത്യായനി, ആജാനൂര്‍ കുടുംബശ്രീ മോഡല്‍ സിഡിഎസിലെ ഏറ്റവും പ്രായം കൂടിയ ഹരിത കര്‍മ്മ സേന അംഗം സുശീല ചിത്താരി, ഇരുപത്തിരണ്ടാം വാര്‍ഡിലെ കുടുംബശ്രീ അംഗമായ എഴുത്തുകാരി പുഷ്പ കൊളവയല്‍, കൂര്‍മല്‍ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് അര്‍ഹയായ ആശാനോര്‍ പഞ്ചായത്ത് മെമ്പര്‍ കൂടിയായ സി. കുഞ്ഞാമിന, സിഡിഎസിലെ മികച്ച സംരംഭകയായ രേഷ്മ മാണിക്കോത്ത്, ആദ്യകാലം മുതലുള്ള രംഗശ്രീ പ്രവര്‍ത്തകയും മികച്ച നാടക നടിയും സി.ഡി.എസ് വൈസ് ചെയര്‍ പേഴ്സണുമായ കെ. സുമതി വേലാശ്വരം എന്നിവരെയാണ് അനുമോദിച്ചത്. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ കെ. അശ്വിനി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന്‍, എം. വി. രാഘവന്‍, സി. കുഞ്ഞാമിന, ഗീതാ ബാബു, കാര്‍ത്യായനി, ഡോക്ടര്‍ നിഷ, എം. അനില, ടി.ഷൈജു, എന്നിവര്‍ സംസാരിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ കെ. സുമതി സ്വാഗതവും റിസോഴ്സ് പേഴ്സണ്‍ ബ്രീജ പാടിക്കാനം നന്ദിയും പറഞ്ഞു. തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് മുരിങ്ങയില, ചേമ്പില, മത്തനില, തവര,കാന്താരിയി ല തുടങ്ങി വിവിധതരം ഇലകള്‍ ഉപയോഗിച്ചുള്ള ഇല കറിയും ചമ്മന്തിയും കര്‍ക്കിടക കഞ്ഞിയും വിതരണം ചെയ്തു. കര്‍ക്കിടക കഞ്ഞിയും വിവിധതരംഇലകള്‍ ഉപയോഗിച്ചുള്ള ഇല കറികളും പരിപാടിയില്‍ പങ്കെടുത്തവര്‍ക്കും വിശിഷ്ടാതിഥികള്‍ക്കും ഏറെ സ്വാദിഷ്ടമുള്ളതായി

 

error: Content is protected !!