കേന്ദ്ര വിദ്യാഭ്യാസ മന്ത്രിധര്‍മേന്ദ്ര പ്രതാപ് രാജി : കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ആഹ്ലാദം പ്രകടനം നടത്തി

കാഞ്ഞങ്ങാട്: നീറ്റ് സി ബി എസ് ഇ പരീക്ഷകളിലെ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഡല്‍ഹിയില്‍ ദിവസങ്ങളോളം യുവാക്കളും വിദ്യാര്‍ഥികളും നടത്തിയ സമരത്തെ നരേന്ദ്ര മോദിയുടെ നേതൃത്തിത്തിലുള്ള ഭരണകൂടം അടിച്ചമര്‍ത്തിയപ്പോള്‍ സമരത്തിനു പിന്തുണ അര്‍പ്പിച്ച് കൊണ്ട് ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതാക്കളും നടത്തിയ പോരാട്ടാവും പിന്തുണയും വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കുക ഉണ്ടായി. ഇതില്‍ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് കോട്ടച്ചേരി ബസ്സ്റ്റാന്റ് മുതല്‍ കാഞ്ഞങ്ങാട് സ്മൃതി മണ്ഡപം വരെ പ്രകടനം നടത്തി. പ്രകടനത്തിന് കെ പി സി സി ജനറല്‍ സെക്രട്ടറി ഹക്കിം കുന്നില്‍, ഡി സി സി ഭാരവാഹികളായ സാജിദ് മൗവ്വല്‍, ബി പി പ്രദീപ് കുമാര്‍, എം സി പ്രഭാകരന്‍, അഡ്വ. പി വി സുരേഷ്, ഡോ.കെ വി ശശിധരന്‍, മാമുനി വിജയന്‍, ടോമി പ്ലാച്ചേരി,സോമ ശേഖര ഷേണി,അഡ്വ ശ്രീജിത്ത് മാടക്കല്‍,തോമസ് മാത്യു,ബ്ലോക്ക്, പ്രസിഡന്റുമാരായ ഉമേശന്‍ ബേളൂര്‍,മധുസൂദനന്‍ ബാലൂര്‍,ഭക്ത വത്സലന്‍, കെ കെ ബാബു, ഉനൈസ് ബേടകം, സി വി ഭാവനന്‍, കെ പി ബാലകൃഷ്ണന്‍, പി വി ചന്ദ്രശേഖരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

error: Content is protected !!