കണ്ണൂര്‍: മട്ടന്നൂര്‍ വിമാനത്താവളം റോഡിലെ കൂടാളിയില് വെള്ളിയാഴ്ച അര്‍ധരാത്രിയോടെ കാര്‍ മരത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നീലേശ്വരം, മടിക്കൈ സ്വദേശി ഉള്‍പ്പെടെ നാലു പേര് മരിച്ചു. മടിക്കൈ കണ്ടംകുട്ടിച്ചാലിലെ പ്രവാസിയായ ബഷീറിന്റെയും റീനത്ത് ദമ്പതി മകന് റിസ്വാന് (21), കണ്ണൂര്‍ അലവില്‍ കോളനി ഗേറ്റ് മന്നത്തില്‍ മൊയ്തീന്റെ മകന് ഷാന്‍ സിറാജ് (21) ന്യൂഡല്‍ഹിയിലെ പരം ഹേത്രി (21), ഹൈദരാബാദിലെ ഹര്‍ഷ് സ്തൂരി (21) എന്നിവരാണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ തൃശൂര്‍ സ്വദേശി ആദിത്യ കൃഷ്ണ ദീപിനെ ഗുരതരമായി പരിക്കേറ്റ നിലയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അഞ്ചു പേരും ബംഗ്ളൂരുവില്‍ ഒന്നിച്ച് പഠിക്കുന്നവരാണ്. മരണപ്പെട്ട ഷാന്‍ സിറാജിന്റെ അടുത്ത ബന്ധു വിന്റെ കല്യാണത്തില്‍ പങ്കെടുക്കുന്നതിനായി ഹോണ്ട സിറ്റി കാറില്‍ ഇരിട്ടി കൂട്ടുപ്പുഴ വഴി കണ്ണൂരിലേക്ക് വരികയായിരുന്നു അഞ്ചുപേരും. രാത്രി 11.20 മണിയോടെ കൂടാളിയില് എത്തിയപ്പോള്‍ നിയന്ത്രണം വിട്ട കാര്‍ റോഡരുകിലെ മരത്തില്‍ ഇടിച്ചാണ് അപകടം. വിവരമറിഞ്ഞ് എത്തിയ മട്ടന്നൂര്‍ പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് കാര്‍ വെട്ടിപ്പൊളിച്ച് അകത്തുണ്ടായിരുന്നവരെഫയര്ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് കാര്‍ വെട്ടിപ്പൊളിച്ച് അകത്തുണ്ടായിരുന്നവരെ പുറത്തെടുത്തത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.ഷാന്‍ സിറാജിന്റെ
വീട്ടിലെത്താന്‍ അരമണിക്കൂര്‍ മാത്രം ശേഷിക്കെ
അപകടം.
