വ്യാപാരികളുടെ മാര്‍ച്ചും ധര്‍ണ്ണയും 7 ന്; ഉച്ചവരെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് അവധി

കാഞ്ഞങ്ങാട്: വ്യാപാരി സമൂഹവും പൊതുജനങ്ങളും ഉന്നയിച്ച മര്‍മ്മ പ്രധാന ആവശ്യ ങ്ങളോട് നഗരസഭാധികൃതര്‍ കാട്ടുന്ന കടുത്ത വഗണനയ് ക്കും അനാസ്ഥയ്ക്കുമെതിരെ ഏഴിന് നഗരത്തിലെ വ്യാപാ രികള്‍ കാഞ്ഞങ്ങാട് നഗരസഭഓഫീസിലേക്ക് മാര്‍ച്ചും ധര്‍ ണ്ണയും നടത്തും. അന്നേ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ട് മണിവരെ കടകള്‍ അടച്ചിട്ടായിരിക്കുമെന്ന് വ്യാപാരി അറിയിച്ചു. അശാസ്ത്രീയമായ ട്രാഫിക്ക് സംവിധാനം മൂലം വ്യാപാരികളും കടകളിലെത്തുന്ന ഉപഭോക്താക്കളും അനുഭവിക്കുന്ന പ്രയാസങ്ങള്‍ കണക്കിലെടുത്ത് സമഗ്രമായ ട്രാഫിക്ക് പരിഷ്‌ക്കരണം ഏര്‍പ്പെടു ത്തുക, സ്വകാര്യവാഹനങ്ങ ളില്‍ എത്തുന്ന ഉപഭോക്താക്കള്‍ക്ക് ഉള്‍പ്പെടെ പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുക, വഴിയോരക്കച്ചവടക്കാരെ നിയ ന്ത്രിക്കുക, സ്ട്രീറ്റ് വെന്റിംഗ് ക മ്മറ്റി യോഗം ചേരുക, അനധികൃത സ്റ്റാളുകളെ നിയന്ത്രിക്കുക, സീവേജ് സിസ്റ്റം ഏര്‍പ്പെടുത്തുലെക, പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ കച്ചവടക്കാരെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥ സമീപനം നിര്‍ത്തുക, വെളളക്കെട്ട് പൂര്‍ ണ്ണമായും ഒഴിവാക്കുക, ട്രാഫി ക്ക് പരിഷ്‌ക്കരണം പൂര്‍ണ്ണത യിലെത്തിക്കുക, തുടങ്ങിയവയാണ് എത്രയും വേഗത്തില്‍ വ്യാപാരികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍. കേരള ഹോട്ടല്‍ ആന്റ് റസ് റ്റോറന്റ് അസോസിയേഷന്‍ കാഞ്ഞങ്ങാട് മേഖല കമ്മറ്റി ധര്‍ണ്ണയില്‍ പങ്കെടുക്കും. സം സ്ഥാന വൈസ് പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.
അസോസിയേഷന്‍ യൂണിറ്റ് പ്രസിഡന്റ് സി കെ ആസിഫ് അധ്യക്ഷനാകും.

 

error: Content is protected !!