കാഞ്ഞങ്ങാട്: കേരളത്തില്‍ ബിജെപിക്ക് വളര്‍ച്ചയുടെ കാ ലമാണെന്നും ഇരു മുന്നണിക ളും ഒന്നിച്ച് നിന്നാലും ബി ജെ പിയുടെ വളര്‍ച്ച തടയാന്‍ സാധിക്കില്ലെന്നും കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് വര്‍ദ്ധിച്ചുവരുന്ന സ്വീകാര്യത യുണ്ടെന്നും ബിജെപി കോഴി ക്കോട് മേഖല പ്രസിഡന്റ്റ് അ ഡ്വ.കെ.ശ്രീകാന്ത്. ബിജെപി കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റി മാവുങ്കാല്‍ പവനിക ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച രണ്ട് ദിവസത്തെ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ പ്രശിക്ഷന്‍ മഹാഭിയാന്‍ ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന് ചൂണ്ടിക്കാണിക്കാന്‍ ഒരു സംസ്ഥാനം പോ ലും ഇപ്പോള്‍ അവശേഷിക്കു ന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. പണ്ടുകാലത്ത് ബിജെപി പ്രവര്‍ത്തകരോട് ബംഗാളിനെ കണ്ട് പഠിക്കാന്‍ സിപിഎം പറയുമായിരുന്നു. എന്നാല്‍ ഇന്ന് ബംഗാളില്‍ ഭരിക്കുന്നത് ബി ജെപിയാണ്. സ്വാതന്ത്യത്തിന് മുമ്പ് തന്നെ അംഗീകാരം ലഭിച്ച കോണ്‍ഗ്രസ് പിന്നീട് ഇല്ലാതായി. കേരളത്തിലും സി പിഎമ്മിന്റെ അവസ്ഥഅതു തന്നെയാണ്. ശബരിമല കൊള്ളക്കേസ് പുറത്തുകൊണ്ടുവരുമെന്ന് പറഞ്ഞാണ് വിഡി സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ എത്തിയത്. എ ന്നാല് ഇപ്പോള്‍ അവര്‍ സിപിഎമ്മിന്റെ പാത തന്നെയാണ് പിന്തുടരുന്നതെന്നും ശ്രീകാന്ത് ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് എം.പ്രശാന്ത് അ ധ്യക്ഷനായി. ആദ്യദിനത്തില്‍ ഉത്തരമേഖല സംഘടനാ സെ ക്രട്ടറി ജി.കാശിനാഥ്, സംസ്ഥാന സമിതിയം ഗം എ. വേലായുധന് എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ വൈസ് പ്രസിഡന്റുമാരായ എം.ബല്‍രാജ്,എച്ച്.ആര്.സുകന്യ, ജില്ലാസെക്രട്ടറി കെ. ടി.പുരുഷോത്തമന്, അഡ്വ.രമേശ് യാദവ്, അഡ്വ.പി.അരവി ന്ദന്‍, എന്‍.അശോക് കുമാര്‍, എം.പ്രകാശന് എന്നിവര്‍ പ്ര സംഗിച്ചു.ജില്ലാ കമ്മറ്റിയംഗം ര വീന്ദ്രന്‍ മാവുങ്കാല്‍ സ്വാഗതവും മണ്ഡലം ജനറല്‍ സെക്ര ട്ടറി ബിജി ബാബു നന്ദിയും പറഞ്ഞു. മുന്നോടിയായി എം. പ്രശാന്ത് പതാക ഉയര്‍ത്തി.
