കണ്ണൂര്‍: ഉളിയില്‍ കൂരന്‍ മുക്കില്‍ ബസ്സിടിച്ച് സ്കൂട്ടര്‍ യാത്രക്കാരായ അച്ഛനും മകനും മരിച്ചു. മട്ടന്നൂര്‍ കോളാരി സ്വദേശികളായ വിനോദ് (52), മകന് വൈഷ്ണവ് (25) എന്നിവരാണ് മരിച്ചത്. ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ഇവര്‍ സഞ്ചരിച്ച സ്കൂട്ടറില്‍, ഇരിട്ടിയില്‍നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ധനലക്ഷ്മി ബസ്സ്
ഇടിക്കുകയായിരുന്നു.
കണ്ണൂരില്‍ സ്കൂട്ടറില്‍ ബസ്സിടിച്ച് അപകടം: അച്ഛനും മകനും ദാരുണാന്ത്യം
