കാഞ്ഞങ്ങാട് : കീം പരീക്ഷയില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ജില്ലയില്‍ ഒന്നാമനായി വെള്ളിക്കോത്ത് സ്വദേശി സാരംഗ് സുനില്‍. ആദ്യ ശ്രമത്തില്‍ തന്നെ 86-ാം റാങ്ക് നേടിയാണ് സാംരഗ് മികവു തെളിയിച്ചത്. 5-ാം ക്ലാസ് വരെ വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ.വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലായിരുന്നു പഠനം.6 മുതല്‍ 10 വരെ പെരിയ നവോദയയിലായിരുന്നു പഠനം. ഇവിടെ നിന്നു അവന്തി ഫെലോസ് സ്കോളര്‍ഷിപ്പോടെ കോട്ടയം നവോദയ വിദ്യാലയത്തിലേക്ക് മാറി. പ്ലസ്ടു പഠനത്തിനൊപ്പ മായിരുന്നു എന്‍ട്രന്‍സ് പരീക്ഷ യ്ക്കും തയാറെടുപ്പ് നടത്തിയത്. ജീ എക്സാമിലൂടെ ഇതിനകം ഐഐടിയില്‍ പ്രവേശനം നേടി യിട്ടുണ്ട്.പ്രവേശന നടപടികള്‍ പൂര്‍ത്തി യായാല്‍ മാത്രമേ ഏത് ഐഐടിയിലാണ് പ്രവേശനം ലഭിക്കുക യെന്ന് വ്യക്തമാകൂ. വെള്ളി ക്കോത്ത് കരിപ്പാടകന്‍ ഹൗസി ലെ കേരള വിഷന്‍ ഓപ്പറേറ്ററായ കെ.സുനില്‍ കുമാറിന്റെയും പെരിയ വില്ലേജിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് കെ.സജിതയുടെയും മകനാണ്. വെള്ളി ക്കോത്ത് സ്കൂളിലെ 4-ാം ക്ലാസ്
വിദ്യാര്‍ഥിയായ സംവേദ് സുനില്‍ സഹോദരനാണ്.
