ബസ് തൊഴിലാളികള്‍ പുഴയിലെറിഞ്ഞ മാലിന്യം മുതലാളിയെക്കൊണ്ട് തിരികെയെടുപ്പിച്ച് നാട്ടുകാര്‍

പാണത്തൂര്‍: തൊഴിലാളികള്‍ ബസ് മാലിന്യം പുഴയിലേക്ക് എറിഞ്ഞത് നാട്ടുകാര്‍ മുതലാളി യെ കൊണ്ട് തിരികെയെടുപ്പിച്ചു. പാണത്തൂര്‍- കാഞ്ഞങ്ങാട് റൂ ട്ടില്‍ സര്‍വീസ് നടത്തുന്ന അക്‌സം ബസിന്റെ മുന്‍ ഗ്ലാസിന്റെ തകര്‍ന്ന ഭാഗങ്ങളാണ് പൂക്കയം പുഴയിലേക്ക് കഴിഞ്ഞ ദിവസം രാത്രി തൊഴിലാളികള്‍ വലി ച്ചെറിഞ്ഞത്. നേരം പുലര്‍ന്നപ്പോള്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ പൂക്കയം ഉന്നതി നിവാസികളാണ് പുഴയില്‍ മാലിന്യങ്ങള്‍ തള്ളിയതായി കണ്ടത്. തുടര്‍ന്ന് പഞ്ചായത്ത് അംഗത്തിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ പരിശോധന നടത്തുമ്പോഴാണ് അക്‌സം ബസിന്റെ സ്റ്റിക്കര്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് രാജപുരം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ബസ് മുതലാളിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്നാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ ബസ് ഉടമയെ കൊണ്ട് തന്നെ പുഴയിലേക്ക് വലിച്ചെറിഞ്ഞ മുഴുവന്‍ മാലിന്യങ്ങളും തിരികെ എടുപ്പിച്ചു.

 

error: Content is protected !!