കാഞ്ഞങ്ങാട്: പന്ത്രണ്ടാമത് അന്താരാഷ്ട്രാ യോഗാ ദിനാഘോഷത്തിന്റെ ഭാഗമായി ‘ യോഗ ഫോര്‍ ഹെല്‍ത്തി ഏജിങ്’ എന്ന പ്രമേയവുമായി കാസര്‍കോട് നാഷണല്‍ ആയുഷ് മിഷനും, ഭാരതീയ ചികിത്സാ വകുപ്പും, ഹോമിയോപ്പതി .വകുപ്പും സംയുക്തമായി നടത്തുന്ന 12-ാമത് അന്താരാഷ്ട്ര യോഗാ ദിനാചരണ കാസര്‍കോട്ജില്ലാ തല ഉദ്ഘാടനം നീലേശ്വരം കോട്ടപ്പുറം മിനി ടൗണ്‍ഹാളില്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് പ്രൊഫസര്‍ ഡോക്ടര്‍ വി.ബി. സമീര്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ഹോമിയോപ്പതി വകുപ്പ് ഡി എം ഒ ഡോ. എ കെ.രേഷ്മ അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ഡി എം ഒ ഇന്‍ ചാര്‍ജ് ഡോ. എ.ഇന്ദു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രോഗ്രാം മാനേജര്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡോ. ധന്യാ ദയാനന്ദന്‍ , പടന്ന ഗവണ്‍മെന്റ് ആയൂര്‍വേദ ഡിസ്‌പെന്‍സറി ഡോ.കെ. ദീപ , ഹോമിയോപ്പതി വകുപ്പ് സീനിയര്‍ സൂപ്രണ്ട് വി.
ബിന്ദു, നാഷണല്‍ ആയുഷ് മിഷന്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. പ്രതിഭ എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ നാഷണല്‍ ആയുഷ് മിഷന്‍ ഡോ. നിഖില നാരായണന്‍ സ്വാഗതവും, ഗവണ്‍മെന്റ് ആയുര്‍വ്വേദ ഡിസ്‌പെന്‍സറി ചെമ്മനാട് യോഗാ ഇന്‍സ്ട്രക്ടര്‍ ഡോ. ആയിഷത്ത് സി.ഐ. നാസിയ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് പ്രോട്ടോക്കോള്‍ യോഗ, യോഗാ ബോധവത്ക്കരണ ക്ലാസ് , ക്വിസ് മത്സരം, വയോജനങ്ങള്‍ക്കുള്ള യോഗാ , യോഗാ ഡാന്‍സ് എന്നിവയും നടന്നു.
