കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും,ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും നടന്നു; പുതിയ ഭാരവാഹികളായി ജോയ് ജോസഫ് പ്രസിഡണ്ട്,ജിപ്‌സണ്‍ അലക്‌സ് സെക്രട്ടറി,യതീന്‍ ചേരിപ്പാടി ട്രഷറര്‍ എന്നിവര്‍ ചുമതലയേറ്റു

കാഞ്ഞങ്ങാട്:ലയണ്‍സ് ക്ലബ് ഓഫ് കാഞ്ഞങ്ങാടിന്റെ 2026-27 വര്‍ഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും,60 വര്‍ഷം പൂര്‍ത്തിയാക്കിയ ക്ലബിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഉല്‍ഘാടനവും നടന്നു.അന്താരാഷ്ട്ര പരിശീലകനും,ലയണ്‍സ് മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണറുമായ ലയണ്‍ എ. വി.വാമനകുമാര്‍ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് പ്രസിഡണ്ട് കണ്ണന്‍ പാര്‍ത്ഥസാരഥി അധ്യക്ഷത വഹിച്ചു. നിയുക്ത ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ടൈറ്റസ് തോമസ്,മുന്‍ ഗവര്‍ണര്‍ ശ്രീനിവാസ ഷേണായി എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി.
ചടങ്ങില്‍ മുതിര്‍ന്ന അംഗങ്ങളായ ഡോ. ബലറാം നമ്പ്യാര്‍, എം.ശ്രീകണ്ഠന്‍ നായര്‍, എം.കുഞ്ഞിരാമന്‍ നമ്പ്യാര്‍, ബാബു രാജേന്ദ്ര ഷേണായി എന്നിവരെ ആദരിച്ചു,വിവിധ ഇനങ്ങളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

ചടങ്ങില്‍ കെ. ഗോപി, പി പി.കുഞ്ഞികൃഷ്ണന്‍ നായര്‍, എന്‍.അനില്‍ കുമാര്‍,സജിത്ത്. വി,ശ്യാമപ്രസാദ്. പി, മധു മഠത്തില്‍,എന്‍ ആര്‍ പ്രശാന്ത് എന്നിവര്‍ സംസാരിച്ചു, പി വി രാജേഷ് സ്വാഗതവും,ജിപ്‌സണ്‍ അലക്‌സ് നന്ദിയും പറഞ്ഞു,

2026-27 വര്‍ഷത്തെ പുതിയ ഭാരവാഹികളായി ജോയ് ജോസഫ് (പ്രസിഡന്റ്)

എ.ബാബുരാജ്,മധു മഠത്തില്‍,സി. കുഞ്ഞിരാമന്‍ നായര്‍
(വൈസ് പ്രസിഡണ്ടുമാര്‍)

ജിപ്‌സണ്‍ അലക്‌സ്
(സെക്രട്ടറി)
കെ.എം.രാധാകൃഷ്ണന്‍
(ജോ:സെക്രട്ടറി)

എന്‍.രാധാകൃഷ്ണന്‍
(ക്ലബ്ബ് മാര്‍ക്കറ്റിംഗ് ചെയര്‍പേഴ്‌സണ്‍)

യതീന്‍ ചേരിപ്പാടി
(ട്രഷറര്‍)

ഇമീഡിയറ്റ് പാസ്റ്റ് പ്രസിഡണ്ട് കണ്ണന്‍ പാര്‍ത്ഥ സാരഥി കെ.വി.സജിത്ത്,മിറാഷ് കണ്ണന്‍ എന്നിവരും വിവിധ സ്ഥാനങ്ങളില്‍ ചുമതലയേറ്റു.

 

error: Content is protected !!