ദുര്‍ഗ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ഓപ്പറേഷന്‍ തുഫാന്റെ ഭാഗമായി ദുര്‍ഗ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനുമായി സഹകരിച്ച് ലഹരിവവിരുദ്ധ റാലി സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ വിവി രമേശന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത റാലിയില്‍ ഏകദേശം 400 ഓളം കുട്ടികള്‍ എന്‍ എസ് എസ്, റെഡ്‌ക്രോസ്സ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് എന്‍ സി സി,എസ് പി സി, എന്നി വിഭാഗങ്ങളില്‍ നിന്നായി പങ്കെടുത്തു.സ്‌കൂളില്‍ നിന്ന് ആരംഭിച്ച റാലി കാഞ്ഞങ്ങാട് നഗരം ചുറ്റി ലഹരി വിരുദ്ധ ബോധവല്‍കരണം നടത്തി.വാര്‍ഡ് കൗണ്‍സിലര്‍ എച്ച് ആര്‍ സുകന്യ,
കാഞ്ഞങ്ങാട് ഡി വൈ എസ് പി. കെ പി സുരേഷ് ബാബു, ഇന്‍സ്പെക്ടര്‍ കെ. ദിനേശന്‍, പി ടി എ പ്രസിഡന്റ് ഇ വി ജയകൃഷ്ണന്‍,പ്രിന്‍സിപ്പല്‍ ഡോ.എന്‍. വേണുനാഥന്‍, ഹെഡ്മിസ്ട്രസ്സ് പി.സുമ, എസ് പി ജി, ഹോസ്ദുര്‍ഗ് കോര്‍ഡിനേറ്റര്‍ പ്രദീപന്‍ കോതൊളി, കണ്‍വീനര്‍ കെ.പി.അമല്‍ രമേശ്, വിവിധ ഫോഴ്‌സ് വിഭാഗം കണ്‍വീനര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

 

error: Content is protected !!