കേരള ഗവ.നേഴ്‌സസ് അസോസിയേഷന്‍ 69-ാം സംസ്ഥാന സമ്മേളനം 27, 28 തീയതികളില്‍ കാഞ്ഞങ്ങാട്ട് ; 27 ന് രാവിലെ 9ന് നക്ഷത്ര ഓഡിറ്റോറിയത്തില്‍ സിഐടിയു സംസ്ഥാന സമിതി അംഗം എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട്: കേരള ഗവ.നേഴ്‌സസ് അസോസിയേഷന്‍ 69-ാ0 സംസ്ഥാന സമ്മേളനം ജൂണ്‍ 27, 28 തീയതികളിലായി കാഞ്ഞങ്ങാട് നക്ഷത്ര ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
വിവിധ ജില്ലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 303 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
27ന് രാവിലെ എട്ടിന് രജിസ്‌ട്രേഷന്‍ ,8.30ന് പതാക ഉയര്‍ത്തല്‍. 9 ന് സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് ഷൈനി ആന്റണി ടി. അധ്യക്ഷനാവും.
എം. വി. ശശിധരന്‍, ജി ആര്‍ പ്രമോദ് എന്നിവര്‍ ആശംസകള്‍ നേരും. സംഘാടകസമിതി ചെയര്‍മാന്‍ വി. വി. രമേശന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി സുബ്രഹ്‌മണ്യന്‍ നന്ദിയും പറയും.11 ന് പ്രതിനിധി സമ്മേളനം.
ജനറല്‍ സെക്രട്ടറി ടി സുബ്രഹ്‌മണ്യന്‍ സംഘടനാ പ്രമേയവും പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എന്‍ ബി സുധീഷ് കുമാര്‍ കണക്കും അവതരിപ്പിക്കും. വൈകിട്ട് 6 മണിക്ക് നടക്കുന്ന കലാസന്ധ്യ കേരള സാഹിത്യ അക്കാദമി മുന്‍ ചെയര്‍മാന്‍ കരിവള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡണ്ട് കെപി ഷീന അധ്യക്ഷതവഹിക്കും. സംസ്ഥാന സെക്രട്ടറി നിഷാ ഹമീദ് സ്വാഗതവും പ്രസിഡണ്ട് എം ആര്‍ രജനി നന്ദിയും പറയും.
തുടര്‍ന്ന് കേരള ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് സുഭാഷ് അറുകരയും സംഘവും അവതരിപ്പിക്കുന്ന പാട്ടരങ്ങ്. 28 ന് രാവിലെ 9 ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസി യേഷന്‍ ദേശീയ പ്രസിഡന്റ് പി കെ ശ്രീമതി ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈബ്ര പ്രസിഡണ്ട് എസ് എസ് ഹമീദ് അധ്യക്ഷനാവും. ജനറല്‍ സെക്രട്ടറി ടി സുബ്രഹ്‌മണ്യന്‍ വൈസ് പ്രസിഡണ്ട് എം ആര്‍ രജനി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഗീതാമണി എന്നിവര്‍ സംസാരിക്കും. സംസ്ഥാന സെക്രട്ടറിമാരായ സ്വാഗതവും ടി.ടി.ഖമറുസമാന്‍ നന്ദിയും പറഞ്ഞു. 11ന് പ്രതിനിധി സമ്മേളനം – തുടര്‍ച്ച.ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്, ചര്‍ച്ച, മറുപടി, പ്രമേയം, തെഞ്ഞെടുപ്പ് എന്നി നടക്കും. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി വി പവിത്രന്‍ നന്ദി പറയും.
വാര്‍ത്തസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍, വി.വി രമേശന്‍, കെ.ജി.എന്‍.എ സംസ്ഥാന പ്രസിഡന്റ് ടി
ഷൈനി ആന്റണി, ജനറല്‍ സെക്രട്ടറി ടി സുബ്രഹ്‌മണ്യന്‍, ട്രഷറര്‍ എന്‍.ബി സുധീഷ് കുമാര്‍, ജനറല്‍ കണ്‍വീനര്‍
പി വി.പവിത്രന്‍, സംസ്ഥാന സെക്രട്ടറിമാരായ കെ.പി.സീന, നിഷാ ഹമീദ്, ജില്ലാ പ്രസിഡന്റ് പി.വി.അനീഷ്,
വൈസ് പ്രസിഡന്റുമാരായ കെ.കെ.ജലജ, എം എ നവീന്‍, സെക്രട്ടറി പി.വി.അമ്പിളി, ജോ. സെക്രട്ടറി നിമേഷ് ബാബു, ട്രഷറര്‍ എ.പ്രസിന എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!