ഹോസ്ദുര്‍ഗ് ബാങ്കിന്റെ നേതൃത്വത്തില്‍ അനുമോദന സദസ് സംഘടിപ്പിച്ചു; ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ഇന്‍ചാര്‍ജ് എസ് കണ്ണന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് ബാങ്ക് അനുമോദന സദസ് സംഘടിപ്പിച്ചു. എസ്എസ്എല്‍സി, പ്ലസ് 2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ഹോസ്ദുര്‍ഗ് ബാങ്ക് അനുമോദിച്ചു. കാസര്‍കോട് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ഇന്‍ചാര്‍ജ് എസ് കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക പ്രസിഡന്റ് പ്രവീണ്‍ തോയമ്മല്‍ അധ്യക്ഷത വഹിച്ചു. പ്ലാനിങ് അസിസ്റ്റന്റ് രജിസ്ട്രാര്‍ സുനില്‍ കുമാര്‍ സി മുഖ്യാതിഥിയായി. അസി. ഡയറക്ടര്‍ ഉഷ ബി, ബാങ്ക് വൈസ് പ്രസിഡണ്ട് ഹംസ ഡയറക്ടര്‍മാരായ എന്‍ കെ രത്‌നാകരന്‍, ടി കുഞ്ഞികൃഷ്ണന്‍, അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ കരീം, ഭാസ്‌കരന്‍ കെ, അസീന എന്‍. പി, സരോജ പി, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി സുജിത് കെ എന്നിവര്‍ സംസാരിച്ചു. ഉന്നത വിജയം നേടിയ 38 വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ വച്ച് അനുമോദിച്ചു. ബാങ്ക് സെക്രട്ടറി കെ അനിത നന്ദി പറഞ്ഞു.

 

error: Content is protected !!