കാഞ്ഞങ്ങാട് ഡിവിഷന്‍ സാഹിത്യോത്സവ്: പരപ്പ സെക്ടര്‍ ജേതാക്കള്‍

കാഞ്ഞങ്ങാട്: രണ്ടു ദിവസങ്ങളിലായി അലാമിപ്പള്ളിയില്‍ സംഘടിപ്പിച്ച എസ് എസ് എഫ് 33-ാമത് സാഹിത്യോത്സവിന്റെ ഭാഗമായുള്ള കാഞ്ഞങ്ങാട് ഡിവിഷന്‍ സാഹിത്യോത്സവ് സമാപിച്ചു.561 പോയിന്റ് നേടി പരപ്പ സെക്ടര്‍ ജേതാക്കളായി 411 പോയിന്റ് നേടി കാഞ്ഞങ്ങാട് സെക്ടര്‍ രണ്ടും 338 പോയിന്റ് നേടി നീലേശ്വരം സെക്ടര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി മറ്റു സര്‍ക്കളുടെ പോയിന്റ് നില അജാനൂര്‍ 239, പുഞ്ചാവി 215,പാണത്തൂര്‍139 കലാ പ്രതിഭയായി പരപ്പയിലെ അമീനെയും സര്‍ഗ്ഗ പ്രതിഭയായി മെഹനാസിനെയും തെരഞ്ഞെടുത്തു. സമാപന സംഗമം കേരള മുസ്ലിം ജമാഅത്ത് സോണ്‍ പ്രസിഡണ്ട് അബ്ദുല്‍ ഹമീദ് മൗലവി കൊള വയല്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ പ്രസിഡണ്ട് അബ്ദുറഹ്‌മാന്‍ ഇര്‍ഫാനി അദ്ധ്യക്ഷത വഹിച്ചു. എസ് എസ് എഫ് ജില്ല ഫി. സെക്രട്ടറി ഫയാസ് പട്‌ള സന്ദേശ പ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി സക്കരിയ്യ അഹ്‌സനി ജേതാക്കളെ പ്രഖ്യാപിച്ചു.ജേതാക്കളായ പരപ്പ സെക്ടറിനുള്ള ഷീല്‍ഡ് എസ് എം എ ജില്ല ജന.സെക്രട്ടറി ബശീര്‍ മങ്കയം സമ്മാനിച്ചു. കേരള മുസ്ലിം ജമാഅത്ത് സോന്‍ സെക്രട്ടറി അബ്ദുസ്സത്താര്‍ പഴയകടപ്പുറം,എസ് വൈ എസ്സ് സോണ്‍ സെക്രട്ടറി നൗഷാദ് ചുള്ളിക്കര,ശിഹാബുദ്ധീന്‍ അഹ്‌സനി , അശ്‌റഫ് അശ്‌റഫി , ഡോ. നവാസ് തിരുവനന്തപുരം തുടങ്ങിയവര്‍ വിവിധ അവാര്‍ഡുകള്‍ സമ്മാനിച്ചു. ഹബീബ് പഴയകടപ്പുറം, അബൂബക്കര്‍ അഫ്‌ളല്‍ സഅദി പാണത്തൂര്‍ സംസാരിച്ചു.

 

error: Content is protected !!