രാവണേശ്വരം: അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ രാവണേശ്വരത്ത് സ്ഥിതി ചെയ്യുന്ന മൃഗാശുപത്രിയില്‍ കുളമ്പ് രോഗ കുത്തിവെപ്പ് യജ്ഞത്തിന്റെ ഭാഗമായി എട്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം നടന്നു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. വി. തുളസി ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ വി ശാന്തയ്ക്ക് വാക്‌സിനേഷന്‍ കിറ്റ് കൈമാറിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. മൃഗാശുപത്രി വെറ്ററിനറി സര്‍ജന്‍ ഡോക്ടര്‍ ബി.സാഹിദ അധ്യക്ഷത വഹിച്ചു. അജാനൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡ് മെമ്പര്‍ എ. തമ്പാന്‍ മക്കാ ക്കോട്ട്, നാലാം വാര്‍ഡ് മെമ്പര്‍ ദീപ പ്രവീണ്‍, ചിത്താരി ക്ഷീര സംഘം സെക്രട്ടറി പ്രജീഷ്, മൃഗാശുപത്രി ജീവനക്കാര്‍, ക്ഷീര കര്‍ഷകര്‍ എന്നിവര്‍ സംബന്ധിച്ചു. ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ വി. ശാന്ത സ്വാഗതം പറഞ്ഞു
