റോഡരികും അംഗണ്‍വാടിയും ശുചീകരിച്ചു

കരിന്തളം:അപകട ഭീഷണിയായി റോഡിലേക്ക് തൂങ്ങിക്കിടന്ന കാടുകള്‍ വെട്ടിത്തെളിക്കുകയും വരയില്‍ അംഗന്‍വാടി പരിസരം ശുചീകരിക്കുകയും ചെയ്തു. ചിമ്മത്തോട് ഉന്നതിയിലെ സ്‌നേഹതീരം എസ് ടി പുരുഷ സ്വയം സഹായ സംഘവും, ആവണി എസ് ടി കുടുംബശ്രീയും സംയുക്തമായാണ് ഈ മാതൃകാ പ്രവര്‍ത്തനം നടത്തിയത്.വരയില്‍ റോഡ് മുതല്‍ ചിമ്മത്തോട് ഉന്നതി വരെയുള്ള റോഡരികിലെ മുഴുവന്‍ കാടുകളും ഇവരുടെ നേതൃത്വത്തില്‍ വെട്ടിത്തെളിച്ചു.അതിനുപുറമേ വരയില്‍ അംഗന്‍വാടിയും ശുചീകരിക്കുകയും ചെയ്തു.ശുചീകരണ പ്രവര്‍ത്തനത്തിന് സ്‌നേഹതീരം എസ് ടി പുരുഷസംഘം പ്രസിഡന്റ് കുഞ്ഞികൃഷ്ണന്‍ , സെക്രട്ടറി എം സി ബിജു,എം അമ്പൂഞ്ഞി,ആവണി എസ് ടി കുടുംബശ്രീ സെക്രട്ടറി സെക്രട്ടറി ശ്രീക്കുട്ടി മനു,സിനി മോള്‍, രേഖ എന്നിവര്‍ നേതൃത്വം നല്‍കി

 

error: Content is protected !!