പുല്ലൂര്‍ പ്രവാസി കൂട്ടായ്മ എ ഐ ബോധവത്കരണ ക്ലാസും അനുമോദനവും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: പുല്ലൂര്‍ പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ എ ഐ ബോധവത്കരണ ക്ലാസും എസ്എസ്എല്‍സി പ്ലസ് ടുപരീക്ഷകളില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.
കൂട്ടായ്മ പ്രസിഡന്റ് മനോജ് വരയില്ലം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ സ്വാഗതവും ട്രഷറര്‍ മധു നന്ദിയുംപറഞ്ഞു. രക്ഷാധികാരി പവിത്രന്‍ നിട്ടൂര്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍മാരായ ബിന്ദു വരയില്ലം, രതീഷ് പുല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. വിനോദ് കൂവരി എ ഐ ബോധവത്കരണ ക്ലാസ് നയിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജനകരവും വിജ്ഞാനപ്രദവുമായി ലളിതവും മനസ്സിലാക്കാന്‍ എളുപ്പമുള്ള രീതിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളും പ്രാധാന്യവും അവതരിപ്പിച്ചത് പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായി മാറി. ഏകദേശം 60 ഓളം ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു. കൂടാതെ 10 കുട്ടികളെ അവരുടെ മികച്ച വിദ്യാഭ്യാസ നേട്ടങ്ങള്‍ക്ക് അനുമോദിക്കുകയും ചെയ്തു.

 

error: Content is protected !!