ഉദുമ: ടിപ്പര്‍ ലോറി ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ വാര്‍പ്പ് മേസ്ത്രി മരിച്ചു.
ഉദുമയിലും പരിസര പ്രദേശങ്ങളിലും കോണ്‍ക്രീറ്റ് നിര്‍മ്മാണ മേഖലയിലെ സജീവ സാന്നിധ്യം
കണ്ണിക്കുളങ്ങരയിലെ കുഞ്ഞിരാമ(65) നാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോട് കൂടി
പള്ളം ധനലക്ഷ്മി ബാങ്ക് പരിസരത്ത് വെച്ചാണ് അപകടം. പരേതരായ ചോയ്യിയുടെയും വെള്ളച്ചിയുടെയും മകനാണ്. ഭാര്യ: സുമതി. മക്കള്‍: രാഹുല്‍ ,അര്ജുന്. (ഇരുവരും ഗള്‍ഫ്). മരുമക്കള്‍: കാവ്യ, സംഗീത. സഹോദരങ്ങള്‍: ലക്ഷ്മി,സുധാകരന്, സരോജിനി, കുഞ്ഞിക്കണ്ണന്, ഗീത.
