കേരള സീനിയര്‍ സിറ്റിണ്‍സ് ഫോറം പനത്തടി പഞ്ചായത്ത് കമ്മിറ്റി ലോകവയോജന പീഡന ബോധവല്‍ ക്കരണ ദിനാചരണം നടത്തി

പനത്തടി: കേരള സീനിയര്‍ സിറ്റിണ്‍സ് ഫോറം പനത്തടി പഞ്ചായത്ത് കമ്മിറ്റി ലോകവയോജന പീഡന ബോധവല്‍ ക്കരണ ദിനാചരണം നടത്തി. ബളാം തോട് മില്‍മാ ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന പരിപാടി
സീനിയര്‍ സിറ്റിസണ്‍സ് ഫോറം സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
വയോജനങ്ങള്‍ വിവിധ തരത്തിലുള്ള പീഢനങ്ങള്‍ സഹിക്കേണ്ടിവരുന്ന ഈ കാലഘട്ടത്തില്‍ താഴെ തല മുറയേയും മുതിര്‍ന്ന വരേയും ഒരുപോലെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി നടത്തിയ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു. പഞ്ചായത്തുകമ്മിറ്റി പ്രസിഡന്റ് സൂര്യനാരായണ ഭട്ട് അദ്ധ്യക്ഷത വഹിച്ചു. പനത്തടി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ അനില വേണുഗോപാല്‍, റിട്ട. എസ് ഐ.പി. കെ. വേണുഗോപാല്‍, കെ എസ് സി എഫ് ജില്ല വൈസ് പ്രസിഡന്റ് തോമസ് ടി തയ്യില്‍, ജില്ലാ ജോയിന്റ് സെക്രട്ടറി എം.ജെ ലൂക്കോസ് മുളവനാല്‍, പി ഡി ഹരിദാസ് പാണത്തൂര്‍, കെ. കൃഷ്ണന്‍കുട്ടി ചാമുണ്ഡിക്കുന്ന്, ശ്യാമള കൃഷ്ണന്‍ അരിപ്രോട് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എന്‍ ചന്ദ്രശേഖരന്‍ നായര്‍ സ്വാഗതവും ബളാംതോട് യൂണിറ്റ് സെക്രട്ടറി കെ. മണി നന്ദിയും പറഞ്ഞു . സമ്മേളനത്തോട നുബന്ധിച്ച് സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗീസിന്റെ 77-ാo ജന്മദിനാഘോഷവും നടത്തി. പഞ്ചായത്തുമെമ്പര്‍ അനില വേണു ഗോപാല്‍, റിട്ട. എസ് ഐ. പി.കെ. വേണുഗോപാല്‍, സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് എന്നിവരെ നേതാക്കള്‍ പൊന്നാടയണിയിച്ച് ആദരിക്കുകയും ജോര്‍ജ് വര്‍ഗീസിന് ഉപഹാരം നല്‍കുകയും ചെയ്തു.

 

error: Content is protected !!