കെ എസ് ആര്‍ ടി സി പരപ്പ വഴി സര്‍വ്വീസ് നടത്തണം

കരിന്തളം: കാഞ്ഞങ്ങാട് നിന്നും നീലേശ്വരം വഴി കാലിച്ച മരത്തേക്ക് സര്‍വ്വീസ് നടത്തുന്ന കെ എസ് ആര്‍ ടി സി ബസ് തിരിച്ച് പരപ്പ വഴി സര്‍വീസ് നടത്തണമെന്ന് വ്യാ പാരി വ്യവസായി സമിതികാലിച്ചമരം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാവൈസ് പ്രസിഡന്റ് എം മാധവന്‍ ഉല്‍ഘാടനം ചെയ്തു. പി.വി. പ്രശാന്ത് അധ്യക്ഷനായി. ഏരിയാ പ്രസിഡണ്ട് രാജന്‍ മടിക്കൈ, സെക്രട്ടറി ഉദയന്‍ പാലായി, പി.എം കുഞ്ഞിക്കോരന്‍, ഒ എം ബാലകൃഷ്ണന്‍, വി.വി.യശോദ സംസാരിച്ചു. ടി.പി. കുഞ്ഞിക്കണ്ണന്‍ സ്വാഗതവും ഭാസ്‌ക്കരന്‍ പരപ്പച്ചാല്‍ നന്ദിയും പറഞ്ഞു. മരണാനന്തര സഹായം കെ.വി.അപ്പൂ ഞ്ഞിയുടെ കുടുംബത്തിന്‌കൈ മാറി.
ഭാരവാഹികള്‍: പി.വി. പ്രശാന്ത് (പ്രസിഡണ്ട്), ഭാസ്‌ക്കരന്‍ പരപ്പച്ചാല്‍ (വൈസ് പ്രസിഡണ്ട്), ജോസഫ് സി ജോണ്‍ – (സെക്രട്ടറി) . വി.സതീശന്‍ (ജോയിന്റ് സെക്രട്ടറി) .ടി.പി. കുഞ്ഞിക്കണ്ണന്‍ (ട്രഷറര്‍) .

 

error: Content is protected !!