കരിന്തളം: കാലിച്ചാമരം സിനിഷ് ക്രഷറിലെ രണ്ട് തൊഴിലാളികളെ അന്യായമായി പിരിച്ചു വിട്ട മാനേജ്‌മെന്റിന്റെ നടപടിക്കെതിരെജൂണ്‍ 24 മുതല്‍ അനിശ്ചിത കാല സമരം നടത്താന്‍ സമരസമിതി യോഗം തീരുമാനിച്ചു.
കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി ജോലി ചെയ്യുന്ന നിര്‍മാണ തൊഴിലാളി കരിന്തളം ഈസ്റ്റ് ഡിവിഷന്‍ കമ്മറ്റി പ്രസിഡന്റ് സി. പുഷ്പന്‍,കെ. അനു എന്നി തൊഴിലാളികളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. സ്ഥാപനത്തില്‍ നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സി ഐ ടി യു രൂപികരിച്ചതിന്റെ പേരിലാണ് പ്രതികാരനടപടി സ്വീകരിച്ചത്. തൊഴിലാളികളെ തിരിച്ചെടുക്കും വരെ സ്ഥാപനത്തില്‍ പണിമുടക്ക് ഉള്‍പ്പെടെയുള്ള പ്രക്ഷോഭം വരും ദിവസങ്ങളില്‍ നടക്കും. കാലിച്ചാമരത്ത് നടന്ന സമരസഹായസമിതി രൂപികരണ യോഗം സി ഐ ടി യു ജില്ലാ ജനറല്‍ സെക്രട്ടറി പി. മണി മോഹന്‍ ഉല്‍ഘാടനം ചെയ്തു. സി. പുഷ്പന്‍ അധ്യക്ഷനായി. നിര്‍മ്മാണ തൊ ഴിലാളി യൂണിയന്‍ സി ഐ ടി യു നീലേശ്വരം ഏരിയാസെക്രടറി പി.വിജയന്‍, കെ.സുകുമാരന്‍, ഒ .എം ബാലകൃഷ്ണന്‍ ,പി.കൃഷ്ണന്‍, പി.സു ജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ. പി. ലോജിത് സ്വാഗതം പറഞ്ഞു. സമരസമിതി കണ്‍വീനനായിഅഡ്വ.പി. ലോജിതിനെ തെരഞ്ഞെടുത്തു.
