വെള്ളരിക്കുണ്ടില്‍ ജീവനക്കാരന്റെ ശ്രദ്ധ തിരിച്ച് വിട്ട് ലോട്ടറി ടിക്കറ്റുകള്‍ മോഷ്ടിച്ചു

വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് ടൗണിലെ ലോട്ടറി സ്റ്റാളില്‍ ടിക്കറ്റുകള്‍ മോഷ്ടിച്ചു. പെരുമാള്‍ ലോട്ടറീസിലാണ് ഇന്നലെ വൈകിട്ട് 3.25 മണിയോടെ മോഷണം നടന്നത്. ജീവനക്കാരന്റെ ശ്രദ്ധ തിരിച്ച് വിട്ട് ലോട്ടറി ടിക്കറ്റുകള്‍ മോഷ്ടിക്കുകയായിരുന്നു. കൗണ്ടറില്‍ വെച്ചിരുന്ന 25 ഓളം ടിക്കറ്റുകള്‍ കീശയിലാക്കി മോഷ്ടാവ്. ഇടത്തോട് നായിക്കയം സ്വദേശിയാണ് മോഷ്ടാവ് എന്നാണ് സൂചന. ഇയാള്‍ ലോട്ടറി സ്റ്റാളിലെ ജീവനക്കാരന്റെ ശ്രദ്ധ തിരിച്ചു വിട്ട ലോട്ടറി ടിക്കറ്റ് കീശയിലാക്കുന്ന ദൃശ്യം കടയിലെ സിസിടിവി പതിഞ്ഞിട്ടുണ്ട്.

 

error: Content is protected !!