പടന്നക്കാട്: വായനയില്‍ പരിമിതികള്‍ നേരിടുന്നവര്‍ക്കായി നൂറ് പുസ്തകങ്ങള്‍ ശബ്ദ രൂപത്തിലേക്ക് മാറ്റുക എന്ന വലിയൊരു ലക്ഷ്യത്തോടെ മാതൃകാപരമായ മഹാ ഉദ്യമത്തിന് പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് തുടക്കം കുറിച്ചു. ദേശീയ വായനാദിനത്തോടനുബന്ധിച്ച് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം (NSS) യൂണിറ്റ് 5-ന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ”അറിവിലേക്കൊരു യാത്ര” എന്ന ഓഡിയോ ബുക്ക് പദ്ധതി ഈ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ്.
?കേവലം വായനാ പ്രോത്സാഹനത്തിനപ്പുറം, കാഴ്ച പരിമിതിയുള്ളവര്‍ക്കും കേട്ടുമാത്രം കാര്യങ്ങള്‍ ഗ്രഹിക്കാനും ആസ്വദിക്കാനും കഴിയുന്ന മറ്റ് പഠിതാക്കള്‍ക്കും അറിവിലേക്ക് തുല്യമായ പ്രവേശനം ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യം. വായന കൂടുതല്‍ സുലഭവും ആകര്‍ഷകവുമാക്കാനും, തിരക്കേറിയ ജീവിതശൈലിയുള്ളവര്‍ക്ക് യാത്രകളിലും മറ്റും അറിവ് നേടിയെടുക്കാനും ഈ ഓഡിയോ ഫയലുകള്‍ സഹായകരമാകും.
?ഈ വലിയ ലക്ഷ്യത്തിന്റെ ആദ്യപടിയായി എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ ഒട്ടനവധി മികച്ച പുസ്തകങ്ങള്‍ സ്വയം വായിച്ചു റെക്കോര്‍ഡ് ചെയ്ത് തയ്യാറാക്കിയ ആദ്യഘട്ട ഓഡിയോ പുസ്തകങ്ങള്‍ ചടങ്ങില്‍ വെച്ച് കോളേജ് ലൈബ്രേറിയന്‍ മനോജ് കെ.യ്ക്ക് എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍
കെ സനോജ് ഔപചാരികമായി കൈമാറി.
?വരും ദിവസങ്ങളില്‍ കൂടുതല്‍ പുസ്തകങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് 100 പുസ്തകങ്ങളുടെ ഈ ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മാതൃകാപരമായ ഈ ഡിജിറ്റല്‍ വായനാ സംരംഭത്തിന് പ്രോഗ്രാം ഓഫീസര്‍ സനോജ് കെ വളണ്ടിയര്‍ സെക്രട്ടറിമാരായ കാര്‍ത്തിക്ക് പി. എസ്., ദേവനന്ദ കെ., പവിത്ര പ്രദീപ് കെ. എന്നിവര്‍ നേതൃത്വം നല്‍കി.
